സർവകലാശാല വാർത്തകൾ
text_fieldsപരീക്ഷ മാറ്റി
കോട്ടയം: ജൂണ്‍ 22ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒമ്പതാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ എല്‍എല്‍.ബി, ബി.ബി.എ എല്‍എല്‍.ബി (ഓണേഴ്സ്) (2021 അഡ്മിഷന് റഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.എ എല്‍എല്‍.ബി, ബി.ബി.എ എല്‍എല്‍.ബി (ഓണേഴ്സ്) 2017 അഡ്മിഷന് സപ്ലിമെന്ററി, 2016 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2015 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്) ജനുവരി 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 3 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ആറാം സെമസ്റ്റര്‍ ത്രിവത്സര യൂനിറ്ററി എല്‍.എല്‍.ബി സ്പെഷല്‍ സപ്ലിമെന്ററി ഏപ്രില്‍ 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 3 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒമ്പതാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബികോം എല്‍എല്‍.ബി (ഓണേഴ്സ്) (2021 അഡ്മിഷന് റഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബികോം എല്‍.എല്‍.ബി (ഓണേഴ്സ്) 2017 അഡ്മിഷന് സപ്ലിമെന്ററി, 2016 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2015 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2014 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ്) ജനുവരി 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 3 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.വോക് ഡിഗ്രി പ്രോഗ്രാം ഡിസംബർ 2025 പരീക്ഷാഫലം (2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019-2024 അഡ്മിഷൻ റീ അപ്പിയറൻസ്, 2018 അഡ്മിഷൻ ഫസ്റ്റ് മെഴ്സി ചാൻസ്) പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ studentportal.mgu.ac.in എന്ന ലിങ്കിൽ ലഭ്യമാണ്.
ബി.എ മൂന്നും നാലും സെമസ്റ്ററുകൾ (CBCSS 2012-2016 അഡ്മിഷൻ മേഴ്സി ചാൻസ് - പ്രൈവറ്റ് രജിസ്ട്രേഷൻ) ഏപ്രിൽ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ തീയതി
മോഡല്‍ 2 ബി.എ/ബി.എസ്സി/ബി.കോം റഗുലര്‍ (1998-2008 അഡ്മിഷനുകള്‍ അവസാന സ്പെഷല്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ആഗസ്റ്റ് 5 മുതല്‍ നടക്കും.
എം.എഡ് പ്രവേശനം
സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസിലെ 2026-27 അധ്യയന വര്‍ഷത്തെ എം.എഡ് പ്രവേശനം ജൂണ്‍ 23ന് നടക്കും. മ്മോയില് പറഞ്ഞ തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ അഡ്മിഷനായി ഹാജരാകേണ്ടതാണ്. വിവരങ്ങള്‍ക്ക്: www.sps.mgu.ac.in, ഇ-മെയില്‍: sps@mgu.ac.in, ഫോണ്‍: 0481-2731042.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

