സർവകലാശാല വാർത്തകൾ
text_fieldsപരീക്ഷ തീയതി
കോട്ടയം: നാലാം സെമസ്റ്റര്‍ ബിഎ, ബി.കോം (സി.ബി.സി.എസ്) (പ്രൈവറ്റ് രജിസ്ട്രേഷന് 2024 അഡ്മിഷന് റഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷൻ റീഅപിയറന്സ്, 2018 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2017 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്) പരീക്ഷ ഏപ്രില്‍ 29 മുതല്‍ നടക്കും. മൂന്നാം സെമസ്റ്റര്‍ എം.പി.ഇ.എസ് (2024 അഡ്മിഷന് തോറ്റവര്‍ക്കായുള്ള സ്പെഷല്‍ സപ്ലിമെന്ററി) പരീക്ഷ ഏപ്രില്‍ 20 മുതല്‍ നടക്കും. മൂന്നാം സെമസ്റ്റര്‍ ബി.പി.ഇ.എഡ് (2024 അഡ്മിഷന് തോറ്റവര്‍ക്കായുള്ള സ്പെഷല്‍ സപ്ലിമെന്ററി) പരീക്ഷ ഏപ്രില്‍ 20 മുതല്‍ നടക്കും.
പരീക്ഷ ഫലം
രണ്ടാം സെമസ്റ്റര്‍ ബി.എൽ.ഐ.സി (2024 അഡ്മിഷന് റഗുലര്‍, 2023 അഡ്മിഷന് സപ്ലിമെന്ററി, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.ആര്‍ക് (2024 അഡ്മിഷന് റഗുലര്‍) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.വോക് (2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2024 വരെ അഡ്മിഷൻ റീഅപിയറന്സ്, 2018 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് 20 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി 22 വരെയും സൂപ്പര്‍ ഫൈനോടെ 24 വരെയും അപേക്ഷ സ്വീകരിക്കും.
അഞ്ചാം സെമസ്റ്റര്‍ എം.ആര്‍ക് (2015 മുതല്‍ 2018 വരെ അഡ്മിഷൻ സപ്ലി) പരീക്ഷ 20 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി 21 വരെയും സൂപ്പര്‍ ഫൈനോടെ 22 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷ കേന്ദ്രം
20 ന് ആരംഭിക്കുന്ന 3,4 സെമസ്റ്റർ എംഎ, എം.എസ്സി, എം.കോം പ്രൈവറ്റ് (2024 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

