സർവകലാശാല വാർത്തകൾ
text_fieldsപരീക്ഷ അപേക്ഷ
കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ വിവിധ യു.ജി., സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിലെ ബി.ടി.എ. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 20 വരെയും 200 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി അഞ്ച് മുതൽ ലഭ്യമാകും.
പരീക്ഷ
സർവകലാശാലാ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.ബി.എ (CCSS PG - 2021, 2022 2023 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി ആറിന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ( 2022 പ്രവേശനം മുതൽ ) എം.എ., എം.എസ് സി., എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, എം.എസ് സി. ഫോറൻസിക് സയൻസ്, എം. എസ് സി. ബയോളജി, എം.എ. ഡെവലപ്മെന്റ് ഇക്കണോമിക്സ്, എം.എ. ബിസിനസ് ഇക്കണോമിക്സ്, എം.എ. ഇക്കണോമെട്രിക്സ്, എം.എസ്.ഡബ്ല്യൂ., ( 2024 പ്രവേശനം ) എം.എസ്.ഡബ്ല്യൂ. ഡിസാസ്റ്റർ മാനേജ്മെന്റ് നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജനുവരി ഏഴിന് തുടങ്ങും.
ഒന്നാം സെമസ്റ്റർ എം.പി.എഡ് (2021 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 28 ന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റിൽ.
വൈവ
എട്ടാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്സ് മാർച്ച് 2025 റഗുലർ പ്രൊജക്ട് റിപ്പോർട്ട് സമർപ്പണവും വൈവയും ജനുവരി ഏഴിന് തുടങ്ങും. കേന്ദ്രം : 1. കെ.എം.സി.ടി. ലോ കോളജ് - കുറ്റിപ്പുറം, 2. നെഹ്റു അക്കാദമി ഓഫ് ലോ - ലക്കിടി പാലക്കാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

