സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
അധ്യാപക നിയമനം
തേഞ്ഞിപ്പലം: സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങിൽ 2025-26 വർഷത്തേക്ക് ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖ തീയതി: ജനുവരി അഞ്ച്. സമയം: രാവിലെ 11.30. ഫോൺ: 0494 2400540.
കരാർ നിയമനം
ഡ്രൈവർ-കം-ഓഫിസ് അറ്റൻഡന്റ് (ലൈറ്റ് മോട്ടോർ വെഹിക്കിൾ) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 15 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in
പരീക്ഷഫലം
നാലാം സെമസ്റ്റർ എം.ആർക് സസ്റ്റൈനബ്ൾ ആർകിടെക്ചർ (2023 പ്രവേശനം) ജൂലൈ 2025 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

