സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പ്രാക്ടിക്കൽ പരീക്ഷ
തേഞ്ഞിപ്പലം: മൂന്നാം സെമസ്റ്റർ ബി.വോക് ഒപ്റ്റോമെട്രി ആൻഡ് ഒഫ്താൽമോളജിക്കൽ ടെക്നിക്സ് നവംബർ 2025 പ്രാക്ടിക്കൽ പരീക്ഷ നവംബർ 27ന് നടക്കും. കേന്ദ്രം: എം.ഇ.എസ് കേവീയം കോളജ് വളാഞ്ചേരി.
മൂന്നാം സെമസ്റ്റർ ബി.വോക് ഹോട്ടൽ മാനേജ്മെന്റ് നവംബർ 2025 പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 26ന് തുടങ്ങും. കേന്ദ്രം: അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നിലമ്പൂർ. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ എം.എസ് സി-ഫാഷൻ ആൻഡ് ടെക്സ്റ്റൈൽ ഡിസൈനിങ്, ഹോം സയൻസ് ന്യൂട്രീഷൻ ആൻഡ് ഡയബെറ്റിക്സ്, മൈക്രോബയോളജി (സി.ബി.സി.എസ്.എസ് -പി.ജി) ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
അന്തർകലാലയ മത്സര എൻട്രി
സർവകലാശാല അഫിലിയേറ്റഡ് കോളജുകൾക്കായി 2025 ഡിസംബർ ആദ്യവാരം നടത്തപ്പെടുന്ന അന്തർകലാലയ മത്സരങ്ങൾക്കുള്ള എൻട്രികൾ ഓൺലൈനായി സമർപ്പിക്കാം.
പുരുഷ വിഭാഗം ഗുസ്തി, പുരുഷ-വനിത വിഭാഗം അത്ലറ്റിക്സ്, ബാസ്കറ്റ്ബാൾ, ക്രിക്കറ്റ്, ഹോക്കി, ബേസ്ബാൾ, ടെന്നിസ്, അക്വാട്ടിക്സ്/നീന്തൽ ഇനങ്ങൾക്കാണ് എൻട്രി സമർപ്പിക്കേണ്ടത്. താൽക്കാലിക ഐ.സി.ടി (ഇന്റർ കൊളീജിയറ്റ് ടൂർണമെന്റ്) കലണ്ടർ അനുസരിച്ചാണ് മത്സരങ്ങൾ നടത്തുക. വിശദ വിവരങ്ങൾ https://www.uoc.ac.in/ വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

