സർവകലാശാല വാർത്തകൾ
text_fieldsപ്രതീകാത്മക ചിത്രം
കാലിക്കറ്റ്
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ് ഏപ്രിൽ 2025 ടീച്ചിങ് എബിലിറ്റി-പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 24ന് തുടങ്ങും.
കേന്ദ്രം: (നവംബർ 24, 25) ഗവ. കോളജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ കോഴിക്കോട്, (നവംബർ 26, 27) സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ, കാലിക്കറ്റ് സർവകലാശാല കാമ്പസ്. വിശദ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷ
വിദൂര വിഭാഗം/സി.ഡി.ഒ.ഇ (2014 പ്രവേശനം) എം.എസ് സി കൗൺസലിങ് സൈക്കോളജി രണ്ടാം സെമസ്റ്റർ ഏപ്രിൽ 2018 സപ്ലിമെന്ററി പരീക്ഷ ഡിസംബർ 15നും നാലാം സെമസ്റ്റർ ഏപ്രിൽ 2019 സപ്ലിമെന്ററി പരീക്ഷ ഡിസംബർ 16നും തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ. വിശദ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ബി.കോം, ബി.ബി.എ (CCSS -UG -2011, 2012, 2013 പ്രവേശനം) ഏപ്രിൽ 2021 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ ഒന്നുവരെ അപേക്ഷിക്കാം. ാലാം സെമസ്റ്റർ എം.വോക് അപ്ലൈഡ് ബയോടെക്നോളജി (CBCSS-PG -2023 പ്രവേശനം) ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ ബി.ടെക് (2019 സ്കീം- 2019 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
എം.ജി
പരീക്ഷാതീയതി
കോട്ടയം: ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് (പുതിയ സ്കീം-2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2017 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്) ഒന്നാം സെമസ്റ്റര്‍ (സി.ബി.സി.എസ്) സൈബര്‍ ഫോറന്‍സിക് (2019 - 2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷകള്‍ ജനുവരി 5ന് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

