സർവകലാശാല വാർത്തകൾ
text_fieldsതേഞ്ഞിപ്പലം: രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എം.എസ് സി എൻവയൺമെന്റൽ സയൻസ്, എം.എസ് സി ഫിസിക്സ് (നാനോസയൻസ്), എം.എസ് സി കെമിസ്ട്രി (നാനോസയൻസ്) ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ജീവൽപത്രിക സമർപ്പിക്കണം
സർവകലാശാലയിൽനിന്ന് വിരമിച്ച മുഴുവൻ പെൻഷൻകാരും ജീവൽപത്രികയും നോൺ എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റും ഫാമിലി പെൻഷൻ വാങ്ങുന്നവർ ജീവൽപത്രികയോടൊപ്പം പുനർവിവാഹം നടന്നിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർവകലാശാല ഫിനാൻസ് വിഭാഗത്തിൽ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 20.
സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ നവംബർ രണ്ടു മുതൽ സ്വീകരിക്കും. അംഗീകൃത അക്ഷയകേന്ദ്രം, പോസ്റ്റ് ഓഫിസ്, ബാങ്ക് മുതലായ കേന്ദ്രങ്ങൾ വഴി ജീവൽ പത്രിക ഓൺലൈനായും (ജീവൻ പ്രമാൺ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്) സമർപ്പിക്കാം.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ബി.കോം, ബി.ബി.എ (സി.ബി.സി.എസ്.എസ്-യു.ജി) ഏപ്രിൽ 2025 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

