സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
വെള്ളിയാഴ്ചകളിൽ പരീക്ഷ രാവിലെ 9.30ന്
തേഞ്ഞിപ്പലം: അഫിലിയേറ്റ് കോളജുകൾ/വിദൂര വിഭാഗം/പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കുള്ള അഞ്ചാം സെമസ്റ്റർ (CBCSS-UG) നവംബർ 2025 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ (സ്പെഷൽ പരീക്ഷകൾ ഉൾപ്പെടെ) വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ 9.30ന് ആരംഭിക്കും. മറ്റു തീയതികളിൽ നിശ്ചയിച്ച പരീക്ഷാസമയങ്ങളിൽ മാറ്റമില്ല. പരിഷ്കരിച്ച സമയക്രമം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
എൻ.എസ്.എസ് ഗ്രേസ് മാർക്ക്
അഫിലിയേറ്റഡ് കോളജുകളിലെ (CBCSS) 2023 പ്രവേശനം യു.ജി, ഇന്റഗ്രേറ്റഡ് പി.ജി വിദ്യാർഥികളിലെ എൻ.എസ്.എസ് ഗ്രേസ് മാർക്കിന് അർഹരായവരുടെ വിവരങ്ങൾ ഭാഗികമായോ പൂർണമായോ സമർപ്പിക്കാൻ സാധിക്കാത്ത അഫിലിയേറ്റഡ് കോളജുകൾക്ക് നിശ്ചിത തുക ഫൈനടച്ച് ഇതിനുള്ള സൗകര്യം സെൻട്രലൈസ്ഡ് കോളജ് പോർട്ടലിൽ ഒക്ടോബർ 29 മുതൽ 31 വരെ ലഭ്യമാകും.
സ്പെഷൽ ഇംപ്രൂവ്മെന്റ് പരീക്ഷ
സർവകലാശാല പഠനവകുപ്പുകളിലെ (CCSS-PG-2020, 2021 പ്രവേശനം) എം.എ, എം.എസ് സി, എം.കോം, മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എം.ബി.എ, എം.സി.ജെ, എം.ടി.എ വിദ്യാർഥികളിൽ എല്ലാ ഇൻഡിവിജ്വൽ പേപ്പറുകളും പാസായിട്ടും മിനിമം എസ്.ജി.പി.എ ആയ 5.0 കരസ്ഥമാക്കാത്തവർക്കുള്ള ഒന്നു മുതൽ നാലു വരെ സെമസ്റ്റർ സെപ്റ്റംബർ 2025 സ്പെഷൽ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. ഓഫ്ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയും ഫീസടച്ചതിന്റെ രസീതും പരീക്ഷാ ഭവനിൽ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.
പരീക്ഷഫലം
രണ്ടാം സെമസ്റ്റർ എം.എസ് സി ബയോകെമിസ്ട്രി, ബയോടെക്നോളജി (CCSS - 2024 പ്രവേശനം) ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഏഴ്, എട്ട് സെമസ്റ്റർ ബി.ടെക് (2000 മുതൽ 2003 വരെ പ്രവേശനം)/പാർട്ട്ടൈം ബി.ടെക് (2000 മുതൽ 2008 വരെ പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ 15 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനഫലം
വിദൂര വിഭാഗം എം.ബി.എ (2015 പ്രവേശനം-കേരളത്തിന് പുറത്തും വിദേശത്തുമുള്ള കേന്ദ്രങ്ങൾ) ഒന്നാം സെമസ്റ്റർ ജൂലൈ 2019, രണ്ടാം സെമസ്റ്റർ ജനുവരി 2020, മൂന്നാം സെമസ്റ്റർ ജൂലൈ 2020 സപ്ലിമെന്ററി പരീക്ഷകളുടെ സൂക്ഷ്മപരിശോധനഫലം പ്രസിദ്ധീകരിച്ചു.
അക്കാദമിക് കം പരീക്ഷ കലണ്ടർ
കാലിക്കറ്റ് സർവകലാശാലയുടെ 2025-2026 അധ്യയനവർഷത്തെ പുതുക്കിയ അക്കാദമിക് കം പരീക്ഷ കലണ്ടർ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

