സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷഫലം
കാലിക്കറ്റ് സർവകലാശാല വിദൂര വിഭാഗം എം.എ അറബിക് ഒന്നാം വർഷ (2000 പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ 31 വരെ നേരിട്ട് നൽകാം.
പുനർമൂല്യനിർണയ അപേക്ഷ
ആറാം സെമസ്റ്റർ ബി.ടെക് (2019 സ്കീം - 2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2025 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് ഒക്ടോബർ 22, 23 തീയതികളിൽ അവസരം ലഭ്യമാകും.
സൂക്ഷ്മപരിശോധനഫലം
രണ്ടാം സെമസ്റ്റർ ബി.എസ് സി, ബി.സി.എ (CBCSS) ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷയുടെ സൂക്ഷ്മപരിശോധനഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷഫലം
എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. എം.എസ് സി - ബോട്ടണി വിത്ത് കമ്പ്യൂട്ടേഷനൽ ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി, എം.എ - ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസ്, സോഷ്യോളജി (CBCSS - 2020, 2021 പ്രവേശനം) ഏപ്രിൽ 2025 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
എം.ജി
പരീക്ഷ തീയതി
കോട്ടയം: മൂന്നാം പ്രഫഷനല്‍ എം.ബി.ബി.എസ് പാര്‍ട്ട്-2 പരീക്ഷകള്‍ നവംബര്‍ 10 ന് തുടങ്ങും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷ ഫലം
ഒന്നാം സെമസ്റ്റര്‍ എം.ബി.എ സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ് (സി.എസ്.എസ്) (2023 അഡ്മിഷന് സപ്ലിമെന്ററി) നവംബര്‍ 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ക്ക്: studentportal.mgu.ac.in
രണ്ടാം സെമസ്റ്റര്‍ എം.ബി.എ സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ് (സി.എസ്.എസ്) (2023 അഡ്മിഷന് സപ്ലിമെന്ററി) ജൂണ്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.ബി.എ സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ് (സി.എസ്.എസ്) (2023 അഡ്മിഷന് സപ്ലിമെന്ററി) ജൂലൈ 2025 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
ഏഴാം സെമസ്റ്റര്‍ ഐ.എം.സി.എ (2021 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന് മെഴ്സി ചാന്‍സ്) ഡി.ഡി.എം.സി.എ (2015, 2016 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബര്‍ അഞ്ചുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
നാലുമുതല്‍ ആറുവരെ സെമസ്റ്ററുകള്‍ (സി.ബി.സി.എസ്.എസ്) ബി.എ ആനിമേഷന്‍ ആൻഡ് ഗ്രാഫിക് ഡിസൈന്‍, വിഷ്വല്‍ ആര്‍ട്സ് മോഡല്‍-3 (2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ ആറുമുതല്‍ 17 വരെ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷ തീയതി
മൂന്നാം സെമസ്റ്റര്‍ ഐ.എം.സി.എ (2024 അഡ്മിഷന് റെഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ നവംബര്‍ 12 മുതല്‍ നടക്കും.
ജനറല്‍ ബിപിന്‍ റാവത്ത് അവാര്‍ഡ്
മികച്ച എന്‍.സി.സി യൂനിറ്റിനുള ജനറല്‍ ബിപിന്‍ റാവത്ത് അവാര്‍ഡിന് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്: mgu.ac.in, dsw.mgu.ac.in.
ഗെസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
തിരുവനന്തപുരം: ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള റെഫ്രിജറേറ്റർ ആൻഡ് എ.സി ടെക്നീഷ്യൻ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ എസ്.സി വിഭാഗത്തിനായുള്ള ഒരു ഒഴിവിലേക്ക് 23ന് രാവിലെ 10.15ന് അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിങ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ ടി ട്രേഡിലെ എൻ.ടി.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർ രേഖകളുമായി ഐ.ടി.ഐ ഓഫിസിൽ ഹാജരാകണം. ഫോൺ: 0470 2622391.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

