Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel
Listen to this Article

കാലിക്കറ്റ്

പരീക്ഷ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ (CBCSS - PG - 2019 സ്‌കീം - 2021 പ്രവേശനം) എം.എ, എം.എസ് സി, എം.കോം, എം.എസ്.ഡബ്ല്യു, എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എം.ടി.ടി.എം, എം.ബി.ഇ, എം.ടി.എച്ച്.എം, എം.എച്ച്.എം സെപ്റ്റംബർ 2025 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകൾക്കും വിദൂര വിഭാഗത്തിലെ എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ (CBCSS - PG - SDE - 2019 സ്‌കീം - 2020 പ്രവേശനം) എം.എ, എം.എസ് സി, എം.കോം. സെപ്റ്റംബർ 2024 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകൾക്കും നവംബർ 15 വരെ അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 16 മുതൽ ലഭ്യമാകും.

പിഎച്ച്.ഡി പ്രവേശനം

കാലിക്കറ്റ് സർവകലാശാല ഫിസിക്സ് പഠനവകുപ്പിൽ നോൺ എൻട്രൻസ്/എനിടൈം രജിസ്‌ട്രേഷൻ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യു.ജി.സി/സി.എസ്.ഐ.ആർ. ജെ.ആർ.എഫ്, ഇൻസ്പയർ മുതലായ സ്വതന്ത്ര ഫെലോഷിപ്പുള്ളവർക്ക് പങ്കെടുക്കാം. യോഗ്യരായവർ ബയോഡേറ്റയും രേഖകളുടെ ഒറിജിനലും സഹിതം ഒക്ടോബർ 17ന് രാവിലെ 10.30ന് പഠനവകുപ്പ് മേധാവിയുടെ ചേംബറിൽ ഹാജരാകണം.

പരീക്ഷഫലം

രണ്ടാം സെമസ്റ്റർ എം.എ ഹിസ്റ്ററി (CCSS - 2023 പ്രവേശനം) ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റർ എം.ബി.എ (CUCSS - 2020 മുതൽ 2023 വരെ പ്രവേശനം) ജൂലൈ 2025 റെഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - university news
Next Story