സർവകലാശാല വാർത്തകൾ
text_fieldsകേരള
ബിരുദ പ്രവേശനം
ബിരുദ പ്രവേശനത്തിനുള്ള ഒന്നാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റ് https://admissions.keralauniversity.ac.in/fyugp2025ൽ. അലോട്ട്മെന്റ് ലഭിച്ചവർ ഫീസ് ഓൺലൈനായി അടക്കണം. അലോട്ട്മെന്റ് മെമ്മോയിൽ പറഞ്ഞ തീയതികളിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ ഹാജരായി സ്ഥിര അഡ്മിഷൻ എടുക്കണം.
കോളജ് പ്രവേശനം ജൂലൈ 23, 25 തീയതികളിൽ. ആലപ്പുഴയിൽ 23ന് പൊതു അവധി ആയതിനാൽ ഇവിടത്തെ കോളജുകളിൽ അലോട്ട്മെന്റ് ലഭിച്ചവർ 25നോ 26നോ ഉച്ചക്ക് ഒരു മണിക്ക് മുമ്പ് അതത് കോളജുകളിൽ ഹാജരായി അഡ്മിഷനെടുക്കണം. ഫോൺ: 8281883052.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

