സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ് പി.ജി: കമ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റായി
തേഞ്ഞിപ്പലം: 2025-2026 വർഷത്തെ പി.ജി പ്രവേശനത്തോടനുബന്ധിച്ച് (പി.ജി ക്യാപ് - 2025) എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാണ്. കോളജുകളിൽ ജൂലൈ ഒമ്പതിന് കമ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റ് ലഭ്യമാക്കും.
പി.ജി പ്രവേശനം ജൂലൈ 10 വരെ
പി.ജി പ്രവേശനത്തിനുള്ള അലോട്ട്മെന്റ് ലഭിച്ചവർക്ക് പ്രവേശനം നേടാനുള്ള സമയം ജൂലൈ 10ന് വൈകീട്ട് നാലുവരെ നീട്ടി. ഒന്നാം അലോട്ട്മെന്റിൽ ഉൾപ്പെട്ടവർ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തും രണ്ടാം അലോട്ട്മെന്റിൽ ഉൾപ്പെട്ടവർക്ക് മാൻഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തും സ്ഥിരം പ്രവേശനം നേടണം.
കണ്ണൂർ പരീക്ഷ മാറ്റി
എട്ടിന് നടത്താനിരുന്ന സർവകലാശാല പരീക്ഷകൾ മാറ്റി. മാറ്റി വെക്കപ്പെട്ട പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2024) പരീക്ഷ 28നും, അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ (ഏപ്രിൽ 2025) 18നും നടത്തും.
അഫിലിയേറ്റഡ് കോളജുകളിലും സെൻററുകളിലും ഒമ്പതിന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ (ഏപ്രിൽ 2025) പരീക്ഷ 21ലേക്ക് മാറ്റി.
ബിരുദ മൂന്നാം അലോട്ട്മെന്റ്
അഫിലിയേറ്റഡ് കോളജുകളിലെയും സർവകലാശാല പഠനവകുപ്പുകളിലെയും ബിരുദ പ്രോഗ്രാമുകളിലേക്കുള്ള മൂന്നാം അലോട്ട്മെന്റ് വെബ്സൈറ്റിൽ. മുൻ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരമുള്ള എട്ട്, ഒമ്പത് തീയതികളിൽ വിദ്യാർഥികൾ പ്രവേശനത്തിനായി കോളജുകളിൽ ഹാജരാകേണ്ടതില്ല.
തീയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകൾ, ടീച്ചർ എജുക്കേഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ ദ്വിവർഷ ബി.എഡ് കോഴ്സുകളിലേക്കുള്ള 2025-26 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി 19ന് വൈകീട്ട് അഞ്ചുവരെ നീട്ടി.
അഫിലിയേറ്റഡ് കോളജുകളിലെ പി.ജി. പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് പുതുതായി അപേക്ഷകൾ നൽകുന്നതിനും അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനുമുള്ള അവസാന തീയതി 14 വരെ നീട്ടി.
പരീക്ഷ ഫലം
ആറാം സെമസ്റ്റർ ബി.എ/ ബി.എ അഫ്ദലുൽ-ഉലമ/ ബി.കോം/ബി.ബി.എ (പ്രൈവറ്റ് രജിസ്ട്രേഷൻ)റെഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (2020-2022 അഡ്മിഷൻ) ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാ ടൈംടേബിൾ
ഐ.ടി പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ 'പി.ജി.ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി' (റെഗുലർ), നവംബർ 2024 പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
വാക്-ഇൻ ഇന്റർവ്യൂ
നീലേശ്വരം കാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്മെൻറ് ഓഫ് കോമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസ് പഠന വകുപ്പിൽ ഇംഗ്ലീഷ് വിഷയത്തിൽ ഒഴിവുള്ള അസിസ്റ്റൻറ് പ്രഫസർ തസ്തികയിലേക്ക് (മണിക്കൂർ വേതനാടിസ്ഥനത്തിൽ) നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ വ്യാഴാഴ്ച രാവിലെ 10ന് ഹാജരാകണം. ഫോൺ: 7510396517.
സ്പോട്ട് അഡ്മിഷൻ
മാനന്തവാടി കാമ്പസിൽ എം.എ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ വ്യാഴാഴ്ച രാവിലെ 11ന് ഹാജരാകണം. ഫോൺ: 9400582022, 9947111890.
പ്രായോഗിക പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എം.എ. ഭരതനാട്യം ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ 11ന് പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ നടക്കും.
നിലേശ്വരം കാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്മെൻറ് ഓഫ് കോമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസ് പഠന വകുപ്പിൽ ഇംഗ്ലീഷ് വിഷയത്തിൽ ഒഴിവുള്ള അസിസ്റ്റൻറ് പ്രഫ. തസ്തികയിലേക്ക് (മണിക്കൂർ വേതനാടിസ്ഥാനത്തിൽ) നിയമനം നടത്തുന്നു. ഫോൺ: 7510396517.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

