സർവകലാശാല വാർത്തകൾ
text_fieldsബി.എഡ് ഹിയറിങ് ഇംപേർഡ് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല കോഴിക്കോട് ചെറുവണ്ണൂർ എ.ഡബ്ല്യൂ.എച്ച് കോളജ് ഓഫ് എജുക്കേഷനലിൽ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തുന്ന രണ്ടുവർഷത്തെ ബി.എഡ് സ്പെഷൽ എജുക്കേഷൻ (ഹിയറിങ് ഇംപേർഡ്) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം. സംവരണവിഭാഗങ്ങൾക്ക് നിയമാനുസൃത മാർക്കിളവ്. സർവകലാശാലയുടെ www.admission.uoc.ac.in എന്ന ലിങ്കിൽ ജൂൺ 16 വരെ അപേക്ഷിക്കാം. കോളജ് ക്വോട്ടയിലുള്ള അപേക്ഷ നേരിട്ട് സമർപ്പിക്കണം.
കേരളത്തിൽ ഈ പ്രോഗ്രാം എ.ഡബ്ല്യൂ.എച്ച് കോളജിൽ മാത്രമേയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495 2484356. വെബ്സൈറ്റ്: www.awhcollegeofeducation.org
പുനർ മൂല്യനിർണയ ഫലം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ആറാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്-യു.ജി - 2019 പ്രവേശനം) ബി.കോം, ബി.ബി.എ, (സി.യു.സി.ബി.സി.എസ്.എസ്-യു.ജി- 2019 പ്രവേശനം) ബി.കോം പ്രഫഷനൽ ഏപ്രിൽ 2025 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. വിദൂര വിഭാഗം ആറാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്) ബി.കോം, ബി.ബി.എ, ബി.കോം അഡീഷനൽ സ്പെഷലൈസേഷൻ ഏപ്രിൽ 2025 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർ മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
റേഡിയോ സി.യു വാക്-ഇൻ-ഇന്റർവ്യൂ മാറ്റിവെച്ചു
കാലിക്കറ്റ് സർവകലാശാല റേഡിയോ വി.യുവിലെ പ്രോഗ്രാം എക്സിക്യൂട്ടിവ്, സൗണ്ട് റെക്കോഡിസ്റ്റ് തസ്തികകളിൽ കരാർ നിയമനത്തിന് ജൂൺ 17ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക് ഇൻ ഇന്റർവ്യൂ ജൂൺ 30ലേക്ക് മാറ്റി. ഉദ്യോഗാർഥികൾ 30ന് രാവിലെ 9.30ന് സർവകലാശാല ഭരണകാര്യാലയത്തിൽ ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

