സർവകലാശാല വാർത്തകൾ
text_fieldsഎം.ജി ബിരുദ പ്രവേശനം: തിരുത്തല്‍ 13 വരെ
കോട്ടയം: സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രവേശനത്തിന് ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ തിരുത്തലിന് ജൂണ്‍ 13ന് വൈകീട്ട് അഞ്ചുവരെ അവസരം. ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യാം.
അപേക്ഷ സമര്‍പ്പിച്ചവര്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. അപ്ലോഡ് ചെയ്തിട്ടില്ലെങ്കില്‍ ഇപ്പോള്‍ ചെയ്യാനാകും. തെറ്റായി എന്റര്‍ ചെയ്ത മാര്‍ക്കുകളും ഓണ്‍ലൈന്‍ അപേക്ഷയിലെ മറ്റു പിഴവുകളും ഇങ്ങനെ തിരുത്താന്‍ സാധിക്കും. സംവരണ ആനുകൂല്യത്തിനായി പ്രോസ്പെക്ടസില്‍ നിര്‍ദേശിച്ച രേഖകളാണ് നല്‍കിയതെന്നും ഉറപ്പാക്കണം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍പെട്ടവര്‍ സംവരണത്തിന് ജാതി സര്‍ട്ടിഫിക്കറ്റും എസ്.ഇ.ബി.സി, ഒ.ഇ.സി വിഭാഗം ജാതി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും ഒരു ഫയലായോ അതിനുപകരം നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റോ നല്‍കണം.
ഇ.ഡബ്ല്യു.എസിന് ഇന്‍കം ആൻഡ് അസറ്റ്സ് സര്‍ട്ടിഫിക്കറ്റാണ് അപ്ലോഡ് ചെയ്യേണ്ടത്. സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് പൊതുവിഭാഗം തെരഞ്ഞെടുക്കുകയോ വരുമാനം എട്ടു ലക്ഷത്തിനു മുകളില്‍ നല്‍കിയശേഷം സംവരണം ആവശ്യമില്ല എന്ന ഓപ്ഷന് തെരഞ്ഞെടുക്കുകയോ വേണം. എന്‍.സി.സി, എന്‍.എസ്.എസ് വിഭാഗങ്ങള്‍ക്കുള്ള ബോണസ് മാര്‍ക്കിന് പ്ലസ് വണ്‍, പ്ലസ് ടു തലങ്ങളിലെ സാക്ഷ്യപത്രങ്ങളാണ് നല്‍കേണ്ടത്.വിമുക്തഭടന്മാരുടെയും ജവാന്മാരുടെയും ആശ്രിതര്‍ക്കുള്ള ബോണസ് മാര്‍ക്കിനായി ജില്ല സൈനിക ക്ഷേമ ഓഫിസില്‍നിന്നുള്ള സാക്ഷ്യപത്രം നല്‍കണം. ഇതിനായി കര, നാവിക, വ്യോമ സേനാ വിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂ.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ സ്പോര്‍ട്സ്, കള്‍ചറല്‍, പി.ഡി ക്വാട്ടകളില്‍ പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കോളജുമായി ബന്ധപ്പെട്ട് ജൂണ്‍ 13ന് മുമ്പ് പ്രവേശനം നേടണം.
സമയപരിധി നീട്ടി
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക് (2024 അഡ്മിഷന് റഗുലര്‍) പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഫൈന്‍ ഇല്ലാതെ ജൂണ്‍ 13 വരെയും ഫൈനോടുകൂടി 16 വരെയും സൂപ്പര്‍ ഫൈനോടെ 17 വരെയും അപേക്ഷിക്കാം.
ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിങ് ആൻഡ് എക്സ്റ്റന്‍ഷന്‍, തൃശൂര്‍ ദയ ജനറല്‍ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന ബേസിക് ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമില്‍ (പ്രീ ഹോസ്പിറ്റല്‍ മെഡിക്കല്‍ എമര്‍ജന്‍സി കെയര്‍: ഹാന്‍ഡ്സ് ഓണ്‍ ട്രെയിനിങ് പ്രോഗ്രാം) ജൂണ്‍ 26ന് സ്പോട്ട് അഡ്മിഷന് നടക്കും. യോഗ്യത: പ്ലസ് ടു അല്ലെങ്കില്‍ പ്രീഡിഗ്രി. ഞായറാഴ്ച്ചകളില്‍ സര്‍വകലാശാലയിലാണ് ക്ലാസ്. ഫോണ്‍: 0481-2733399, 08301000560.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ ബി.വോക് അഗ്രോഫുഡ് പ്രോസസിങ് (പുതിയ സ്കീം 2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഫെബ്രുവരി 2025) പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 17ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ നടക്കും. ടൈംടേബിള്‍ വെബ് സൈറ്റില്‍.
നാലാം സെമസ്റ്റര്‍ ബി.എസ്സി ജിയോളജി, ജിയോളജി ആൻഡ് വാട്ടര്‍ മാനേജ്മെന്റ് സി.ബി.സി.എസ് (പുതിയ സ്കീം 2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ് മാര്‍ച്ച് 2025) പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 13 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. നാലാം സെമസ്റ്റര്‍ ബി.കോം സി.ബി.സി.എസ് (2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ് മാര്‍ച്ച് 2025) പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 17 ന് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

