സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
ഏകജാലക പ്രവേശനം
സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്സ് ട്രെയിനിംഗ് കോളജുകളിലെ ഒന്നാം വര്‍ഷ ബി.എഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്(cap.mgu.ac.in) ആരംഭിച്ചു. എയ്ഡഡ് കോളജുകളിലെ കമ്മ്യൂനിറ്റി മെറിറ്റ് സീറ്റുകളിലേക്ക് ഇത്തവണ മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം. കമ്യൂണിറ്റി മെറിറ്റ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ക്ക് അതത് കമ്യൂണിറ്റിയില്‍പെട്ട എയ്ഡഡ് കോളജുകളില്‍ മാത്രമേ അപേക്ഷ നല്‍കാനാകൂ.
മാനേജ്മെന്റ്, സ്പോര്‍ട്സ്, ഭിന്നശേഷി ക്വാട്ടകളില്‍ പ്രവേശനത്തിന് അപേക്ഷകര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ക്യാപ് അപേക്ഷാ നമ്പര്‍ കോളജുകളില്‍ നല്‍കണം. ഏകജാലക സംവിധാനത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നവരെ മാത്രമേ മാനേജ്മെന്റ് ക്വാട്ടയില്‍ പരിഗണിക്കൂ. സംവരണാനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് അപ് ലോഡ് ചെയ്യണം. ആപ്ലിക്കേഷന്‍ ഫീസ് പൊതു വിഭാഗത്തിന് 1300 രൂപയും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 650 രൂപയുമാണ്. വിവരങ്ങള്‍ cap.mgu.ac.in ല്‍. ഫോണ്‍- 0481-2733511, 0481-2733521, 0481-2733518. ഇമെയില്‍- bedcap@mgu.ac.in
ജോയന്റ് മാസ്റ്റേഴ്സ് പ്രോഗ്രാം
സ്കൂള്‍ ഓഫ് നാനോസയന്‍സ് ആന്റ് നാനോടെക്നോളജിയും കണ്ണൂര്‍ സര്‍വകലാശാലയിലെ ഫിസിക്സ്, കെമിസ്ട്രി വകുപ്പുകളും സംയുക്തമായി നടത്തുന്ന ജോയന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാം. എം.എസ്.സി ഫിസിക്സ്(നാനോ സയന്‍സ് ആന്റ് നാനോ ടെക്നോളജി), എം.എസ്.സി കെമിസ്ട്രി (നാനോ സയന്‍സ് ആന്റ് നാനോടെക്നോളജി) എന്നിവയാണ് പ്രോഗ്രാമുകള്‍. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ബിഎസ്.സി ഫിസിക്സ്, ബിഎസ്.സി ഓണേഴ്സ് ഫിസിക്സ് എന്നിവയില്‍ ഏതെങ്കിലും 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് എംഎഎസ്സി ഫിസിക്സ് പ്രോഗ്രാമിന് അപേക്ഷിക്കാം. 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിഎസ്സി കെമിസ്ട്രി, ബിഎസ്സി ഓണേഴ്സ് കെമിസ്ട്രി യോഗ്യതയുള്ളവരെയാണ് എംഎസ്സി കെമിസ്ട്രി പ്രോഗ്രാമിന് പരിഗണിക്കുന്നത്. അവസാന സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ https://snsnt.mgu.ac.in/prospectus/ അവസാന തീയതി മെയ് 30. ഫോണ്‍: 9495392750 (ഫിസിക്സ്), 8281915276, 9447709276 (കെമിസ്ട്രി). ഇമെയില്‍:snsnt@mgu.ac.in
പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ എംസിഎ (2024 അഡ്മിഷന് റഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ രണ്ടു മുതല്‍ നടക്കും. പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്സി പ്രോഗ്രാം ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്- ആര്‍ട്ടിഫിഷ്യല്‍ ഇന്റ്ലിജന്‍സ് ആന്റ് മെഷീന് ലേണിംഗ് (പുതിയ സ്കീം-2020 അഡ്മിഷന് റഗുലര്‍ ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 11 മുതല്‍ തൃക്കാക്കര, ഭാരത് മാതാ കോളജില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

