സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷ
സപ്ലിമെന്ററി പരീക്ഷതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സെന്ററുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള രണ്ടാം സെമസ്റ്റർ (2018 മുതൽ 2020 വരെ പ്രവേശനം) രണ്ടു വർഷ ബി.എഡ് സെപ്റ്റംബർ 2024 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 12ന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
ഒന്നാം സെമസ്റ്റർ (2020 പ്രവേശനം മുതൽ) എം.പി.എഡ് നവംബർ 2024 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 27ന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷഫലം
അഞ്ചാം സെമസ്റ്റർ (CBCSS & CUCBCSS) വിവിധ ബി.വോക് നവംബർ 2024 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.
അസിസ്റ്റന്റ് പ്രഫസർ അഭിമുഖം
കാലിക്കറ്റ് സർവകലാശാല നിയമപഠനവകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് ഓൺലൈനായി അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം മേയ് 30ന് സർവകലാശാല ഭരണകാര്യാലയത്തിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങളും നിർദേശങ്ങളും സർവകലാശാല വെബ്സൈറ്റിൽ https://www.uoc.ac.in/.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ (CBCSS - PG) എം.എ ഇക്കണോമിക്സ്, എം.എസ് സി ബോട്ടണി, എം.എസ്.ഡബ്ല്യു, മൂന്നാം സെമസ്റ്റർ (CBCSS - PG) എം.എ ഇസ്ലാമിക് ഹിസ്റ്ററി നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ അപേക്ഷ
സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എം.എസ് സി ബയോടെക്നോളജി (നാഷനൽ സ്ട്രീം) ജൂൺ 2025 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ ജൂൺ നാലു വരെയും 190 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് മേയ് 21 മുതൽ ലഭ്യമാകും.
പിഎച്ച്.ഡി പ്രവേശന അഭിമുഖം
കാലിക്കറ്റ് സർവകലാശാലയുടെ 2024 പിഎച്ച്.ഡി പൊതുപ്രവേശന പരീക്ഷയിൽ - ബയോകെമിസ്ട്രി, മൈക്രോബയോളജി വിഷയങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും മേയ് 15നോ അതിനുമുമ്പോ ലൈഫ് സയൻസ് പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവർക്കുള്ള അഭിമുഖം മേയ് 27ന് നടക്കും. സമയം: ബയോകെമിസ്ട്രി - രാവിലെ 10.30, മൈക്രോബയോളജി - രാവിലെ 11. യോഗ്യരായവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പഠനവകുപ്പിൽ ഹാജരാകണം.
ടെക്നീഷ്യൻ അഭിമുഖം
കാലിക്കറ്റ് സർവകലാശാലക്കു കീഴിലെ തൃശൂർ ഡോ. ജോൺ മത്തായി സെന്ററിലെ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിലേക്ക് വിവിധ ടെക്നീഷ്യൻ തസ്തികയിൽ കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് ഓൺലൈനായി അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം മേയ് 24ന് സർവകലാശാല ഭരണകാര്യാലയത്തിൽ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും നിർദേശങ്ങളും സർവകലാശാല വെബ്സൈറ്റിൽ https://www.uoc.ac.in/.
എം.ജി.
ഫിസിക്കല്‍ എജ്യുക്കേഷനില്‍ പിജി
ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ 2025ലെ ഏഷ്യാ യൂനിവേഴ്സിറ്റി റാങ്കിംഗില്‍ സ്പോര്‍ട്സ് മേഖലയിലെ ഉന്നത പഠന കേന്ദ്രങ്ങളുടെ പട്ടികയില്‍ രാജ്യത്ത് ഒന്നാം സ്ഥാനം നേടിയ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ പി.ജി പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്റ് സ്പോര്‍ട്സ് സയന്‍സസ് നടത്തുന്ന മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്റ് സ്പോര്ടസ് പ്രോഗ്രാമില്‍ പ്രവേശന പരീക്ഷയുടെയും കായിക മികവിന് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം.cat.mgu.ac.in വഴി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍9567424302, 8943118266, 0481 2733377. ഇമെയില്‍-spess@mgu.ac.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

