സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
വിദേശ ഇന്റേണ്‍ഷിപ്പോടെ പി.ജി
കോട്ടയം: സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സില്‍ എം.ടെക്കിനും എം.എസ്സിക്കും അപേക്ഷിക്കാം. എം.ടെക് എനര്‍ജി സയന്‍സ് ആൻഡ് ടെക്നോളജി, എനര്‍ജി സയന്‍സ് സ്പെഷലൈസേഷനോടെ ഫിസിക്സ്, കെമിസ്ട്രി, മെറ്റീരിയല്‍ സയന്‍സ് വിഷയങ്ങളില്‍ എം.എസ്സി എന്നിവയാണ് കോഴ്സുകള്‍. എം.ടെക്കിന് ഒരുവര്‍ഷവും എം.എസ്സിക്ക് ആറുമാസവും വിദേശ റിസര്‍ച്ച് ഇന്റേണ്‍ഷിപ്പിനും അവസരം ലഭിക്കും.
ഇതുവരെ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വിദേശ സര്‍വകലാശാലകളിലെയോ ഊര്‍ജ വ്യവസായ മേഖലകളിലെയോ ഗവേഷണ ഫെലോഷിപ് ലഭിച്ചിട്ടുണ്ട്. ഗവേഷണത്തില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് ഒരുവര്‍ഷത്തെ വിദേശ ഇന്റേണ്‍ഷിപ്പിനുശേഷം അതേ സ്ഥാപനങ്ങളില്‍ പിഎച്ച്.ഡിക്കും അവസരം ലഭിക്കും. 20 വരെ cat.mgu.ac.in വഴി അപേക്ഷ നല്‍കാം. ഫോണ്‍: 7736997254, 9446882962, 9447869545. വിവരങ്ങള്‍ക്ക്: sem.mgu.ac.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

