സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
എ.ഐ പഠിക്കാം
കോട്ടയം: അതിനൂതന സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻഡ് മെഷീന് ലേണിങ്ങില്‍ എം.എസ്സി പഠനത്തിന് മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അവസരം. കാമ്പസിലെ സ്കൂള്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻഡ് റോബോട്ടിക്സില്‍ പ്രവേശനത്തിന് മേയ് 20 വരെ അപേക്ഷിക്കാം. എ.ഐ ആൻഡ് ഡി.എല്‍ ലാബ്, ഇന്ററാക്ടിവ് സ്മാര്‍ട്ട് ക്ലാസ് മുറികള്‍, കാലോചിതമായ പാഠ്യപദ്ധതി, അക്കാദമിക് ഗ്രാന്റുകളും സ്കോളര്‍ഷിപ്പുകളും, ശില്പശാലകള്, എ.ഐ, ഡി.എല്‍ ഗവേഷകരുടെയും വ്യവസായ വിദഗ്ധരുടെയും മേല്‍നോട്ടം, മികച്ച പ്ലേസ്മെന്റ് സാധ്യത തുടങ്ങിയവ പ്രോഗ്രാമിന്റെ സവിശേഷതകളാണ്. cat.mgu.ac.in വഴി അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക്: www.sair.mgu.ac.in ഇ-മെയില്‍: sair@mgu.ac.in, ഫോണ്‍: 0481 2733387.
എം.എ ഇംഗ്ലീഷ്, മലയാളം
സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ എം.എ ഇംഗ്ലീഷ്, മലയാളം പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് മേയ് 20 വരെ അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനൊപ്പം നാടകപ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും അവസരമൊരുക്കും. www.cat.mgu.ac.in വഴി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 9495607297.
എം.ബി.എ പ്രവേശനം
സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസില്‍ (എസ്.എം.ബി.എസ്) എം.ബി.എ പ്രവേശനത്തിന് മേയ് 20 വരെ അപേക്ഷിക്കാം. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ admission.mgu.ac.in വഴിയും വിദേശ വിദ്യാര്‍ഥികള്‍ക്ക് ucica.mgu.ac.in വഴിയും അപേക്ഷിക്കണം. സിമാറ്റ്/ക്യാറ്റ്/കെമാറ്റ് പരീക്ഷ, ഗ്രൂപ് ഡിസ്കഷന്, അഭിമുഖം എന്നിവയിലെ സ്കോര്‍ പരിഗണിച്ചാണ് പ്രവേശനം. ഇ-മെയില്‍: smbs@mgu.ac.in ഫോണ്‍: 0481 2733367.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

