സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് എം.എസ്.സി മോളിക്കുലാര്‍ ബയോളജി ആൻഡ് ജെനറ്റിക് എന്‍ജിനീയറിങ് (2024 അഡ്മിഷന് റെഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് മേയ് 12 വരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം.
പരീക്ഷ തീയതി
ആറാം സെമസ്റ്റര്‍ സി.ബി.സി.എസ് (പുതിയ സ്കീം-2022 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് മാര്‍ച്ച് 2025) ബി.എ മദ്ദളം പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മേയ് എട്ടിന് തൃപ്പൂണിത്തുറ ആര്.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
കാലിക്കറ്റ്
പരീക്ഷഫലം
കാലിക്കറ്റ് സർവകലാശാല നാല്, ആറ് സെമസ്റ്റര്‍ (2014 സ്കീം-2016 മുതല്‍ 2018 വരെ പ്രവേശനം) ബി.ടെക്. ഏപ്രില്‍ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മേയ് 16 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധന ഫലം
വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ (CBCSS-PG-SDE) എം.എ പൊളിറ്റിക്കല്‍ സയന്‍സ് നവംബര്‍ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

