സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ് പരീക്ഷക്ക് 25 വരെ അപേക്ഷിക്കാം
തേഞ്ഞിപ്പലം: 2025-26 വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലയിൽ വിവിധ പഠനവകുപ്പുകളിലെ പി.ജി/ഇന്റഗ്രേറ്റഡ് പി.ജി, സര്‍വകലാശാല സെന്ററുകളിലെ എം.സി.എ, എം.എസ്.ഡബ്ല്യു, ബി.പി.എഡ്., ബി.പി.ഇ.എസ് ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ് ഇന്റഗ്രേറ്റഡ്, എം.എസ്.ഡബ്ല്യു, എം.എസ്.ഡബ്ല്യു (ദുരന്തനിവാരണം) എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, എം.എസ് സി ഹെല്‍ത്ത് ആൻഡ് യോഗ തെറപ്പി, എം.എസ് സി ഫോറന്‍സിക് സയന്‍സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള പൊതുപ്രവേശനപരീക്ഷക്കായി (സി.യു-സി.ഇ.ടി) ഓണ്‍ലൈന്‍ രജിസ്ട്രേഷന് സമയം ഏപ്രില്‍ 25 വൈകീട്ട് അഞ്ചുവരെ നീട്ടി. മേയ് 14, 15, 16 തീയതികളിലാകും പരീക്ഷ. വിശദവിവരങ്ങള്‍ വെബ്സൈറ്റിൽ (admission.uoc.ac.in).
ആരോഗ്യ പരീക്ഷ ടൈംടേബ്ൾ
മൂന്നാം പ്രഫഷനൽ ബി.എ.എം.എസ് ബിരുദം (2010 പാർട്ട് -1, 2012, 2016 സ്കീമുകൾ) സപ്ലിമെന്ററി പ്രാക്ടിക്കൽ, മൂന്നാം സെമസ്റ്റർ ബി.ഫാം ബിരുദം (2017 സ്കീം) റെഗുലർ/സപ്ലിമെന്ററി, മെഡിക്കൽ സൂപ്പർ സ്പെഷാലിറ്റി (ഡി.എം/എം.സി.എച്ച്) റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ, പ്രിലിമിനറി എം.ഡി/എം.എസ് ആയുർവേദ (2016 സ്കീം) സപ്ലിമെന്ററി, മൂന്നാം വർഷ ബി.ഡി.എസ് (2010, 2016 സ്കീമുകൾ) പ്രാക്ടിക്കൽ, രണ്ടാം സെമസ്റ്റർ എം.എസ്സി സ്പീച്ച് ലാംഗ്വേജ് പാത്തോളജി (2019 സ്കീം) റെഗുലർ/സപ്ലിമെന്ററി തിയറി, പരീക്ഷകളുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ WWW.kuhs.ac.in വെബ്സൈറ്റിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

