സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
പരീക്ഷക്ക് അപേക്ഷിക്കാം
കോട്ടയം: രണ്ടാം സെമസ്റ്റര്‍ എം.സി.എ (2024 അഡ്മിഷന് റെഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ മേയ് 14ന് ആരംഭിക്കും. ഏപ്രില്‍ 24 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഏപ്രില്‍ 25 വരെയും സൂപ്പര്‍ഫൈനോടെ 26 വരെയും അപേക്ഷ സ്വീകരിക്കും.
സമയപരിധി നീട്ടി
അഞ്ചാം സെമസ്റ്റര്‍ ഐ.എം.സി.എ (2022 അഡ്മിഷന് െറഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന് മേഴ്സി ചാന്‍സ്) അഞ്ചാം സെമസ്റ്റര്‍ ഡി.ഡി.എം.സി.എ (2015, 2016 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി.
ഫൈനില്ലാതെ ഏപ്രില്‍ 19 വരെയും ഫൈനോടെ 21 വരെയും സൂപ്പര്‍ഫൈനോടെ 22 വരെയും അപേക്ഷിക്കാം.
വൈവ വോസി
ആറാം സെമസ്റ്റര്‍ ബി.എ ഹിസ്റ്ററി മോഡല്‍ 1, 2 (സി.ബി.സി.എസ്) റെഗുലര്‍ ആൻഡ് പ്രൈവറ്റ് രജിസ്ട്രേഷന് (2022 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന് മേഴ്സി ചാന്‍സ് മാര്‍ച്ച് 2025 ) പ്രാക്ടിക്കല്‍/വൈവ വോസി പരീക്ഷകള്‍ ഏപ്രില്‍ 22ന് നടക്കും. ടൈംടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷാഫലം
ഒന്നാം വര്‍ഷ ബാച്ലര് ഓഫ് ഫാര്‍മസി (2016 അഡ്മിഷന് സപ്ലിമെന്ററി, 2015 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2014 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2011 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ അവസാന മേഴ്സി ചാന്‍സ് ജൂലൈ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ഏപ്രില്‍ 24വരെ നിശ്ചിത ഫീസ് അടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.