സർവകലാശാല വാർത്തകൾ
text_fieldsകേരള
പരീക്ഷ ഫലം
രണ്ടാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (റെഗുലർ - 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2022 അഡ്മിഷൻ, സപ്ലിമെന്ററി - 2019 2021 അഡ്മിഷൻ, മേഴ്സിചാൻസ് -2013 2016 2018 അഡ്മിഷൻ) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 20.
രണ്ടാം സെമസ്റ്റർ ബി.കോം ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് ബിരുദ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 20.
മൂന്ന്, നാല് സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ (വിദൂരവിദ്യാഭ്യാസ വിഭാഗം) (സപ്ലിമെന്ററി -2019 2020 അഡ്മിഷൻ, മേഴ്സിചാൻസ് -2017 2018 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 17. ഒന്ന്, രണ്ട് വർഷ എം.എ ഇംഗ്ലീഷ് (പ്രൈവറ്റ് രജിസ്േട്രഷൻ) (മേഴ്സിചാൻസ് -2016 അഡ്മിഷൻ) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക് അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 20.
എം.എ ഇംഗ്ലീഷ് (പ്രീവിയസ് -ഫൈനൽ ഇയർ മേഴ്സിചാൻസ് - 2006 2015 അഡ്മിഷൻ) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 20. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
പരീക്ഷ വിജ്ഞാപനം
ആറാം സെമസ്റ്റർ ബി.എ/ബി.എസ്സി/ബി.കോം ന്യൂജനറേഷൻ ഡബിൾ മെയിൻ (റെഗുലർ - 2022 അഡ്മിഷൻ, സപ്ലിമെന്ററി - 2020 2021 അഡ്മിഷൻ) ഏപ്രിൽ 2025 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
പരീക്ഷ കേന്ദ്രം
മാർച്ച് 25ന് ആരംഭിക്കുന്ന അവസാനവർഷ ബി.ബി.എ ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പരീക്ഷക്ക് ആലപ്പുഴ ജില്ല പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾ എസ്.ഡി കോളജിലും, പത്തനംതിട്ട ജില്ല പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ അടൂർ സെന്റ് സിറിൾസ് കോളജിലും, കൊല്ലം ജില്ല പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ എസ്.എൻ കോളജിലും പരീക്ഷ എഴുതണം.
തിരുവനന്തപുരം ജില്ല പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികളിൽ റെഗുലർ 2022 അഡ്മിഷൻ പെൺകുട്ടികൾ വഴുതയ്ക്കാട് വിമൻസ് കോളജിലും എല്ലാ സപ്ലിമെന്ററി, മേഴ്സിചാൻസ് വിദ്യാർഥികളും റെഗുലർ 2022 അഡ്മിഷൻ ആൺകുട്ടികളും കേശവദാസപുരം എം.ജി കോളജിലും പരീക്ഷ എഴുതേണ്ടതാണ്. ഹാൾടിക്കറ്റുകൾ അതാത് പരീക്ഷകേന്ദ്രങ്ങളിൽ മാർച്ച് 19ന് ശേഷം ലഭ്യമാകും.
കാലിക്കറ്റ്
പരീക്ഷ അപേക്ഷ
കാലിക്കറ്റ് സർവകലാശാല വിദൂര വിഭാഗത്തിൽ പുനഃപ്രവേശനം നേടിയവർക്കുള്ള നാലാം സെമസ്റ്റർ (2019 സ്കീം- PG - SDE - CBCSS) എം.എ, എം.എസ് സി, എം.കോം. ഏപ്രിൽ 2025 റെഗുലർ പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് 19 വരെയും 190 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് മൂന്നു മുതൽ ലഭ്യമാകും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ (CCSS) എം.എ ഫിലോസഫി നവംബർ 2024 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ (CUCSS - 2018 പ്രവേശനം) എം.എ പോസ്റ്റ് അഫ്ദലുൽ ഉലമ, രണ്ടും നാലും സെമസ്റ്റർ (CBCSS - 2019 പ്രവേശനം) എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, രണ്ടും മൂന്നും നാലും സെമസ്റ്റർ (CUCSS - 2018 പ്രവേശനം) എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ സെപ്റ്റംബർ 2023 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
അസിസ്റ്റന്റ് പ്രഫസർ നിയമനം
കാലിക്കറ്റ് സർവകലാശാല നിയമപഠനവകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് റാങ്ക് ലിസ്റ്റ് തയാറാക്കാൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത: 55 ശതമാനം മാർക്കോടെയുള്ള എൽഎൽ.എമ്മും നെറ്റും. പിഎച്ച്.ഡി അഭിലഷണീയം. ഉയർന്ന പ്രായപരിധി 64. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 27. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ.
പിഎച്ച്.ഡി ഒഴിവ്
കാലിക്കറ്റ് സർവകലാശാല ഫിസിക്സ് പഠനവകുപ്പിൽ ഡോ. കെ. ദൃശ്യയുടെ കീഴിലെ എനിടൈം പിഎച്ച്.ഡി സ്കീമിലുള്ള ഒരൊഴിവിലേക്ക് മാർച്ച് 19ന് രാവിലെ 10ന് അഭിമുഖം നടത്തും. സർവകലാശാലയിൽ പ്രോജക്ട് ഫെലോ ആയവരും താൽപര്യമുള്ളവരുമായ വിദ്യാർഥികൾ അന്ന് അസ്സൽ രേഖകൾ സഹിതം പഠനവകുപ്പ് കാര്യാലയത്തിൽ ഹാജരാകണം.
എം.ജി
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.കോം എല്‍എൽ.ബി, ബി.ബി.എ എല്‍എൽ.ബി (ഓണേഴ്സ് 2023 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം എല്‍എൽ.ബി, ബി.ബി.എ എല്‍എൽ.ബി (ഓണേഴ്സ് 2016-2017 അഡ്മിഷന് സപ്ലിമെന്ററി, 2015 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് 26 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
സര്‍ട്ടിഫിക്കറ്റ് കോഴ്സ്
പോളിമേഴ്സ് ഇന്‍ വേസ്റ്റ് വാട്ടര്‍ മാനേജ്മെന്റ് ആൻഡ് വാട്ടര്‍ ക്വാളിറ്റി മോണിറ്ററിങ് ടെക്നിക്സ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് പോളിമെര്‍ സയന്‍സ് ആൻഡ് ടെക്നോളജി, കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്, കാലടി ശ്രീശങ്കര കോളജ് എന്നിവ സംയുക്തമായാണ് ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്സ് നടത്തുന്നത്. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ഫോണ്‍: 9496544407.
അഡ്വാന്‍സ്ഡ് ട്രെയിനിങ്
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ബയോ സയന്‍സസ് നടത്തുന്ന അഡ്വാന്‍സ്ഡ് ഇന്‍സ്ട്രുമെന്റ് ട്രെയിനിങ് പ്രോഗ്രാം ഏപ്രില്‍ ഒന്നിന് ആരംഭിക്കും. 15 ദിവസത്തെ ഈ സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ജി.സി.എം.എസ്, എച്ച്.പി.എൽ.സി, എച്ച്.പി.ടി.എൽ.സി തുടങ്ങിയ ഉപകരണങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കും.വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 73063 92380.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.