സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
പരീക്ഷക്ക് അപേക്ഷിക്കാം
കോട്ടയം: ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എ (ലാംഗ്വേജസ്-ഇംഗ്ലീഷ്, എം.എസ്സി ബേസിക് സയന്‍സ് (ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ഇന്റഗ്രേറ്റഡ് എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിങ്, ഡേറ്റാ സയന്‍സ്) പരീക്ഷകള്‍ക്ക് (2022 അഡ്മിഷന് െറഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) മാര്‍ച്ച് 17വരെ അപേക്ഷിക്കാം. ഫൈനോടുകൂടി മാര്‍ച്ച് 18നും സൂപ്പര്‍ ഫൈനോടുകൂടി മാര്‍ച്ച് 19നും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റര്‍ എം.എസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി (2023 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2016, 2017 അഡ്മിഷനുകള്‍ രണ്ടാം മേഴ്സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് 27 മുതല്‍ നടക്കും. മാര്‍ച്ച് 14 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി മാര്‍ച്ച് 17 വരെയും സൂപ്പര്‍ ഫൈനോടുകൂടി മാര്‍ച്ച് 18 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ ബി.എസ്സി ഇലക്ട്രോണിക്സ് (സി.ബി.സി.എസ് സ്പെഷല്‍ റീഅപ്പിയറന്‍സ്- 2022 അഡ്മിഷന് ബാച്ചിലെ തോറ്റ വിദ്യാര്‍ഥികള്‍ക്ക് മാത്രം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 12ന് മാറമ്പള്ളി എം.ഇ.എസ് കോളജില്‍ നടക്കും.
ഒന്നാം സെമസ്റ്റര്‍ മാസ്റ്റേഴ്സ് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് (സി.എസ്.എസ് 2024 അഡ്മിഷന് റെഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റും റീഅപ്പിയറന്‍സും ഡിസംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ സൂര്യനെല്ലി മൗണ്ട് റോയല്‍ കോളജില്‍ നടക്കും. ടൈംടേബിള്‍ വെബ് സൈറ്റില്‍.
വൈവ വോസി
ആറാം സെമസ്റ്റര്‍ ബി.എസ്.ഡബ്ല്യു (പുതിയ സ്കീം-2022 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ േപ്രാജക്ട് വൈവവോസി പരീക്ഷ ഏപ്രില്‍ ഏഴുമുതല്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ സ്പോട്ട് അഡ്മിഷന്
കോട്ടയം: എം.ജി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ് ലോങ് ലേണിങ് ആന്‍ഡ് എക്സ്റ്റെന്ഷന് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ മാര്‍ച്ച് 25 വരെ സ്പോട്ട് അഡ്മിഷന് നടത്തും. യോഗിക് സയന്‍സ്, അപ്ലൈഡ് ക്രിമിനോളജി ആന്‍ഡ് സൈബര്‍ ഫോറന്‍സിക്സ്, ഓര്‍ഗാനിക് ഫാമിങ് എന്നിവയാണ് കോഴ്സുകള്‍.പ്ലസ് ടു അല്ലെങ്കില്‍ പ്രീഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് യോഗിക് സയന്‍സ്, അപ്ലൈഡ് ക്രിമിനോളജി ആന്‍ഡ് സൈബര്‍ ഫോറന്‍സിക് കോഴ്സുകളില്‍ ചേരാം.
മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവര്‍ക്ക് ഓര്‍ഗാനിക് ഫാമിങ് കോഴ്സ് പഠിക്കാം. താൽപര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി വകുപ്പില്‍ എത്തണം.
ഫോണ്‍: 08301000560 വെബ്സൈറ്റ്: www.dlle.mgu.ac.in

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.