സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
അക്കാദമിക് -പരീക്ഷ കലണ്ടര് പുറത്തിറക്കി
എല്ലാ പ്രോഗ്രാമുകളെയും ഉള്പ്പെടുത്തി കാലിക്കറ്റ് സര്വകലാശാല അക്കാദമിക് -പരീക്ഷ കലണ്ടര് പ്രസിദ്ധീകരിച്ചു. മുഴുവന് പ്രോഗ്രാമുകളുടെയും പഠനം ആരംഭിക്കുന്നതും അവസാനിക്കുന്നതും, പരീക്ഷ രജിസ്ട്രേഷന്, കോളജുകള് എ.പി.സി, ഇന്റേണല് മാര്ക്ക് എന്നിവ അപ്ലോഡ് ചെയ്യേണ്ടത്, ഫലപ്രഖ്യാപനം തുടങ്ങിയ എല്ലാ വിവരങ്ങളും കലണ്ടറിലുണ്ട്. ഈ അധ്യയന വര്ഷം പുതിയ കലണ്ടറനുസരിച്ചാകും പഠനവും പരീക്ഷയും. വൈസ് ചാന്സലര് ഡോ. എം.കെ. ജയരാജ് പ്രകാശനം നിർവഹിച്ചു.
ബിരുദദാന ചടങ്ങിന് ജൂൺ അഞ്ചുവരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ വഴി 2021- 2022 അക്കാദമിക വർഷം വിവിധ യു.ജി (സി.ബി.സി.എസ്.എസ്-യു.ജി) കോഴ്സുകളിൽ പ്രവേശനം നേടുകയും 2024ൽ കോഴ്സ് വിജയകരമായി പൂർത്തീകരിച്ചതുമായ വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ അഞ്ചുവരെ നീട്ടി. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407239 / 0494 2407200 / 0494 2407269.
പ്രത്യേക പരീക്ഷ
നിലമ്പൂർ അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർഥികൾക്കായുള്ള അഞ്ചാം സെമസ്റ്റർ ബി.ടി.എച്ച്.എം (സി.ബി.സി.എസ്.എസ്-യു.ജി 2021 പ്രവേശനം മാത്രം) നവംബർ 2023 റെഗുലർ പ്രത്യേക പരീക്ഷ ജൂൺ ഏഴിന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

