Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർവകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

മാര്‍ച്ച് നാലിന് ഫലം പ്രസിദ്ധീകരിച്ച രണ്ടാം സെമസ്റ്റര്‍ യു.ജി (CBCSS / CUCBCSS) ബി.എ / ബി.എസ്.ഡബ്ല്യു / ബി.എഫ്.ടി / ബി.വി.സി / ബി.എ അഫ്‌ദലുല്‍ ഉലമ ഏപ്രില്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷയില്‍ ചില സാങ്കേതിക തകരാർ മൂലം റിസൽട്ടില്‍ മാറ്റംവന്ന വിദ്യാർഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിന് പ്രത്യേകമായി മേയ് 24 വരെ അപേക്ഷിക്കാം. സാങ്കേതിക തകരാര്‍ ഫലത്തെ ബാധിച്ചതായി ബോധ്യമുള്ള വിദ്യാർഥികള്‍ പരീക്ഷഭവനില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം.

16ന്ഫലം പ്രസിദ്ധീകരിച്ച ആറാം സെമസ്റ്റര്‍ വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ / ബി.എസ്​സി / ബി.എ അഫ്‌ദലുല്‍ ഉലമ ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെയും ബി.കോം / ബി.ബി.എ ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെയും അപേക്ഷിക്കാം. ലിങ്ക് 17 മുതല്‍ ലഭ്യമാകും.

പുനര്‍മൂല്യനിര്‍ണയ ഫലം

വിദൂര വിദ്യാഭ്യാസ വിഭാഗം യു.ജി മൂന്നാം സെമസ്റ്റര്‍ (CBCSS & CUCBCSS) ബി.കോം / ബി.ബി.എ നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.വോക് സോഫ്റ്റ്​വെയര്‍ ഡെവലപ്‌മെന്റ് വിത്ത്​ സ്പെഷലൈസേഷന്‍ ഇന്‍ ഡേറ്റ അനലറ്റിക്സ് നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എസ്​സി പോളിമര്‍ കെമിസ്ട്രി നവംബര്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ ബി.എഡ്, എം.സി.എ നവംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എസ്​സി കമ്പ്യൂട്ടര്‍ സയന്‍സ് (CCSS) നവംബര്‍ 2023 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - University news
Next Story