സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
പരീക്ഷ അപേക്ഷ
കോട്ടയം: പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽഎൽ.ബി, ബി.ബി.എ എൽഎൽ.ബി, ബി.കോം എൽഎൽ.ബി പ്രോഗ്രാമുകളുടെ നാലും ആറും സെമസ്റ്റർ പരീക്ഷകൾക്ക് മേയ് രണ്ടുവരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ തമിഴ് (പുതിയ സ്കീം - 2021 അഡ്മിഷൻ റെഗുലർ, 2017-2019 അഡ്മിഷൻ റീഅപ്പിയറൻസ് - മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ 22 മുതൽ അതത് കോളജുകളിൽ നടക്കും.
ആറാം സെമസ്റ്റർ ബി.എ ഹിന്ദി-കോർ സി.ബി.സി.എസ് (പുതിയ സ്കീം - 2021 അഡ്മിഷൻ റെഗുലർ, 2017,2018,2019,2020 അഡ്മിഷൻ റീഅപ്പിയറൻസ് - മാർച്ച് 2024), ആറാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി.എ, ബി.കോം ഹിന്ദി-കോർ സി.ബി.സി.എസ്(പുതിയ സ്കീം - 2022 അഡ്മിഷൻ റെഗുലർ, 2017,2018,2019,2020 അഡ്മിഷൻ റീഅപ്പിയറൻസ് - മാർച്ച് 2024) ഏപ്രിൽ 29,30 തീയതികളിൽ അതത് കോളജുകളിൽ നടക്കും.
ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ അറബിക് (പുതിയ സ്കീം - 2021 അഡ്മിഷൻ റെഗുലർ, 2017-2020 അഡ്മിഷൻ റീഅപ്പിയറൻസ് - മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ 24 മുതൽ അതത് കോളജുകളിൽ നടക്കും.
പരീക്ഷാഫലം
നവംബറിൽ നടത്തിയ ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബികോം എൽഎൽ.ബി (ഓണേഴ്സ് - 2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ സപ്ലിമെൻററി), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽഎൽ.ബി (ഓണേഴ്സ് - 2015-2017 അഡ്മിഷൻ സപ്ലിമെൻററി, 2013-2014 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ് സി ഫിസിക്സ് മെറ്റീരിയൽ സയൻസ് (റെഗുലർ, സപ്ലിമെൻററി - നവംബർ 2023), മൂന്നാം സെമസ്റ്റർ എം.എസ് സി ഹോം സയൻസ് ബ്രാഞ്ച് 10(എ) ചൈൽഡ് ഡെവലപ്മെൻറ്, ബ്രാഞ്ച് 10 (ഡി) ഫാമിലി ആൻഡ് കമ്യൂണിറ്റി സയൻസ് - നവംബർ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആരോഗ്യം
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ഒന്നാം വർഷ ബി.എസ് സി, എം.എൽ.ടി ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷക്ക് (2010, 2015 & 2016 സ്കീം) ഏപ്രിൽ 18 മുതൽ മേയ് ആറു വരെയും ഫൈനോടെ എട്ടു വരെയും സൂപ്പർ ഫൈനോടെ ഒമ്പതു വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
എം.പി.എച്ച് പാർട്ട്-2 (റെഗുലർ/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷക്ക് ഏപ്രിൽ 17 മുതൽ മേയ് ഒമ്പതു വരെയും ഫൈനോടെ 13 വരെയും സൂപ്പർ ഫൈനോടെ 16 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
എം.ഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട്-2 (സപ്ലിമെന്ററി) പരീക്ഷക്ക് (2018 സ്കീം) ഏപ്രിൽ 23 മുതൽ മേയ് മൂന്നു വരെയും ഫൈനോടെ മേയ് ആറു വരെയും സൂപ്പർ ഫൈനോടെ ഏഴു വരെയും രജിസ്ട്രേഷൻ നടത്താം.
മേയ് 20ന് തുടങ്ങുന്ന എം.ഫിൽ ക്ലിനിക്കൽ എപ്പിഡെമിയോളജി (പാർട്ട് ടൈം) പാർട്ട്- 1 (സപ്ലിമെന്ററി) (2022 അഡ്മിഷൻ) പരീക്ഷക്ക് ഏപ്രിൽ 23 മുതൽ മേയ് മൂന്നു വരെയും ഫൈനോടെ മേയ് ആറു വരെയും സൂപ്പർ ഫൈനോടെ ഏഴു വരെയും രജിസ്ട്രേഷൻ നടത്താം.

