Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

എം.ജി

എം.ജി ക്യാറ്റ്: അപേക്ഷകൾ 30 വരെ

കോ​ട്ട​യം: എം.​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​ഠ​ന വ​കു​പ്പു​ക​ളി​ലും ഇ​ന്‍റ​ർ​സ്‌​കൂ​ൾ സെ​ന്‍റ​റു​ക​ളി​ലും ന​ട​ത്തു​ന്ന എം.​എ, എം.​എ​സ്​​സി, എം.​ടി.​ടി.​എം, എ​ൽ​എ​ൽ.​എം. എം.​എ​ഡ്, എം.​പി.​ഇ.​എ​സ്, എം.​ബി.​എ പ്രോ​ഗ്രാ​മു​ക​ളി​ൽ 2024 വ​ർ​ഷ​ത്തെ പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്​ (ക്യാ​റ്റ്) മാ​ർ​ച്ച് 30 വ​രെ ഓ​ൺ​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ്രോ​ഗ്രാ​മു​ക​ൾ, യോ​ഗ്യ​ത, പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ, സീ​റ്റു​ക​ളു​ടെ എ​ണ്ണം, പ​രീ​ക്ഷാ ഷെ​ഡ്യൂ​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ www.cat.mgu.ac.in എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ല​ഭി​ക്കും. അ​വ​സാ​ന സെ​മ​സ്റ്റ​ർ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഇ​വ​ർ സ​ർ​വ​ക​ലാ​ശാ​ല നി​ശ്ച​യി​ക്കു​ന്ന തീ​യ​തി​ക്കു​ള്ളി​ൽ യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം.

ഓ​രോ പ്രോ​ഗ്രാ​മി​നും പൊ​തു​വി​ഭാ​ഗ​ത്തി​ന് 1200 രൂ​പ​യും എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ത്തി​ന് 600 രൂ​പ​യു​മാ​ണ് അ​പേ​ക്ഷ ഫീ​സ്. എം.​ബി.​എ ഒ​ഴി​കെ​യു​ള്ള പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക്​ www.cat.mgu.ac.in വെ​ബ്‌​സൈ​റ്റ് വ​ഴി​യും എം.​ബി.​എ​ക്ക്​ www.admission.mgu.ac.in വെ​ബ്‌​സൈ​റ്റ് വ​ഴി​യു​മാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്.

പ്ര​വേ​ശ​ന​പ​രീ​ക്ഷ മേ​യ് 17,18 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ഫോ​ൺ: 0481 2733595, ഇ-​മെ​യി​ൽ: cat@mgu.ac.in

എം.​ബി.​എ വി​വ​ര​ങ്ങ​ൾ​ക്ക്​ 0481 2733367.

അ​പേ​ക്ഷ; സ​മ​യ​പ​രി​ധി നീ​ട്ടി

കോ​ട്ട​യം: ര​ണ്ടും എ​ട്ടും സെ​മ​സ്റ്റ​റു​ക​ൾ പ​ഞ്ച​വ​ത്സ​ര ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ബി.​എ എ​ൽ​എ​ൽ.​ബി, ബി.​ബി.​എ എ​ൽ​എ​ൽ.​ബി, ബി.​കോം എ​ൽ​എ​ൽ.​ബി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​ർ​ച്ച് 30 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ ന​ൽ​കാം. ഏ​പ്രി​ൽ ഒ​ന്നു വ​രെ ഫൈ​നോ​ടു​കൂ​ടി​യും ഏ​പ്രി​ൽ ര​ണ്ടി​ന് സൂ​പ്പ​ർ ഫൈ​നോ​ടെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റി

മാ​ർ​ച്ച് 26ന് ​തു​ട​ങ്ങു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി.​ബി.​സി.​എ​സ് ബി.​എ, ബി.​കോം പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ (2021 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017, 2018, 2019, 2020 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് ഇ​ട​ക്കൊ​ച്ചി സി​യ​ന കോ​ള​ജ് ഫോ​ർ പ്ര​ഫ​ഷ​ന​ൽ സ്റ്റ​ഡീ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്​​ത വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ബ്‌​സെൻറ​ർ മാ​റ്റി അ​നു​വ​ദി​ച്ചു. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ തൃ​ക്കാ​ക്ക​ര കെ.​എം.​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്‌​സ് ആ​ൻ​ഡ്​ സ​യ​ൻ​സി​ൽ പ​രീ​ക്ഷ​ക്ക്​ ഹാ​ജ​രാ​ക​ണം.

പേ​പ്പ​ർ ഉ​ൾ​പ്പെ​ടു​ത്തി

നാ​ലാം സെ​മ​സ്റ്റ​ർ എം.​കോം പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ (2016,2017,2018 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെൻറ​റി, 2015,2016 അ​ഡ്മി​ഷ​നു​ക​ൾ മേ​ഴ്‌​സി ചാ​ൻ​സ് - ഡി​സം​ബ​ർ 2023) പ​രീ​ക്ഷ​യി​ൽ ഫോ​റി​ൻ എ​ക്‌​സ്‌​ചേ​ഞ്ച് മാ​നേ​ജ്‌​മെൻറ് എ​ന്ന പേ​പ്പ​ർ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി. പ​രീ​ക്ഷ ഏ​പ്രി​ൽ 19ന് ​ന​ട​ക്കും.

പി​എ​ച്ച്.​ഡി കോ​ഴ്‌​സ് വ​ർ​ക്ക് ഫ​ലം

മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള അം​ഗീ​കൃ​ത ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ 2021 അ​ഡ്മി​ഷ​ൻ (ഫു​ൾ ടൈം ​ആ​ൻ​ഡ്​ പാ​ർ​ട്ട് ടൈം), 2020 ​അ​ഡ്മി​ഷ​ൻ (പാ​ർ​ട്ട് ടൈം) ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ പി​എ​ച്ച്.​ഡി കോ​ഴ്‌​സ് വ​ർ​ക്ക് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല റി​സ​ർ​ച്ച് ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ഫൈ​ലി​ൽ ഫ​ലം ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ ആ​റു​വ​രെ സ​മ​ർ​പ്പി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ

ആ​റാം സെ​മ​സ്റ്റ​ർ ബി.​വോ​ക് റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി മാ​നേ​ജ്‌​മെൻറ്, റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി ടെ​ക്‌​നോ​ള​ജി ആ​ൻ​ഡ്​ മാ​നേ​ജ്‌​മെൻറ്(2021 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018 മു​ത​ൽ 2020 വ​രെ അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ് - പു​തി​യ സ്‌​കീം, ഫെ​ബ്രു​വ​രി 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ ആ​റു​മു​ത​ൽ ആ​ലു​വ ശ്രീ​ശ​ങ്ക​ര കോ​ള​ജി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University NewsKerala News
News Summary - University news
Next Story