Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

കാലിക്കറ്റ്

പു​നഃ​പ്ര​വേ​ശ​ന അ​പേ​ക്ഷ

തേ​ഞ്ഞി​പ്പ​ലം: കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലെ എം.എ ഇക്കണോമിക്സ്, എം.എ. ഹിന്ദി, എം.എ. ഫിലോസഫി, എം.എ. സംസ്‌കൃതം, എം.എ. പൊളിറ്റിക്കൽ സയൻസ്, എം.എ. അറബിക്, എം.എസ് സി. മാത്തമാറ്റിക്സ്, എം.കോം പി.ജി. പ്രോഗ്രാമുകൾക്ക് 2021, 2022 എന്നീ വർഷങ്ങളിൽ പ്രവേശനം നേടി ഒന്നാം സെമസ്റ്റർ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താനാകാതെ പോയവർക്ക് പ്രസ്തുത പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേക്ക് സി.ബി.സി.എസ്.എസ് 2023 ബാച്ചിനൊപ്പം പുനഃപ്രവേശനം നേടി പഠനം തുടരാവുന്നതാണ്. പിഴ കൂടാതെ മാർച്ച് നാല് വരെയും 100 രൂപ പിഴയോടെ എട്ട് വരെയും 500 രൂപ അധിക പിഴയോടെ 11 വരെയും ഓൺലൈനായി അടച്ച് പുനഃപ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 0494-2400288, 2407356.

പരീക്ഷ അപേക്ഷ

നാലാം സെമസ്റ്റർ എം.എഡ് (2020 പ്രവേശനം മുതൽ) ജൂലൈ 2024 റെഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 18 വരെയും 180 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് അഞ്ച് മുതൽ ലഭ്യമാകും.

പുനർമൂല്യനിർണയ ഫലം

എസ്.ഡി.ഇ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ എം.കോം (2004 മുതൽ 2016 വരെ പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റെഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റർ ബി.ടെക് (2004 മുതൽ 2008 വരെ പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റെഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഇന്റഗ്രേറ്റഡ് പി.ജി ഫലം

നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് - എം.എസ് സി ബോട്ടണി വിത്ത് കമ്പ്യൂട്ടേഷനൽ ബിയോളജി / എം.എസ് സി സൈക്കോളജി / എം.എ സോഷ്യോളജി (സി.ബി.സി.എസ്.എസ് 2020 പ്രവേശനം മാത്രം) ഏപ്രിൽ 2022 റെഗുലർ പരീക്ഷകളുടെ ഫലം 28 ന് പ്രസിദ്ധീകരിക്കും. പുനർമൂല്യനിർണയത്തിന് മാർച്ച് ഒമ്പത് വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് - എം.എസ് സി ബോട്ടണി വിത് കമ്പ്യൂട്ടേഷനൽ ബിയോളജി / എം.എസ് സി സ്റ്റാറ്റിസ്റ്റിക്സ് / എം.എസ് സി സൈക്കോളജി / എം.എ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ് / എം.എ മലയാളം / എം.എ പൊളിറ്റിക്കൽ ആൻഡ് ഇന്റർനാഷനൽ റിലേഷൻസ് / എം.എ സോഷ്യോളജി (സി.ബി.സി.എസ്.എസ് 2021 പ്രവേശനം മാത്രം) ഏപ്രിൽ 2023 റെഗുലർ പരീക്ഷകളുടെ ഫലം 29ന് പ്രസിദ്ധീകരിക്കും. പുനർമൂല്യനിർണയത്തിന് മാർച്ച് 10 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് - എം.എസ് സി ബോട്ടണി വിത് കമ്പ്യൂട്ടേഷനൽ ബയോളജി / എം.എസ് സി സൈക്കോളജി / എം.എ സോഷ്യോളജി (സി.ബി.സി.എസ്.എസ് 2020 പ്രവേശനം മാത്രം) നവംബർ 2022 റെഗുലർ പരീക്ഷകളുടെ ഫലം മാർച്ച് ഒന്നിന് പ്രസിദ്ധീകരിക്കും. പുനർമൂല്യനിർണയത്തിന് മാർച്ച് 11 വരെ അപേക്ഷിക്കാം.

പരീക്ഷ

ഇന്റഗ്രേറ്റഡ് പി.ജി ഒന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ് 2021 പ്രവേശനം മുതൽ) നവംബർ 2023 റെഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ഒന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ് 2020 പ്രവേശനം മാത്രം) നവംബർ 2022 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ആറാം സെമസ്റ്റർ (സി.ബി.സി.എസ്.എസ് 2020 & 2021 പ്രവേശനം) ഏപ്രിൽ 2024 റെഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ഏപ്രിൽ ഒന്നിനും അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ്.എസ് 2020 & 2021 പ്രവേശനം) നവംബർ 2023 റെഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാർച്ച് 20 നും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ പിന്നീടറിയിക്കും.

പത്താം സെമസ്റ്റർ ബി.ബി.എ എൽ.എൽ.ബി ഹോണേഴ്‌സ് (2019 പ്രവേശനം) ഏപ്രിൽ 2024 റെഗുലർ പരീക്ഷകൾ മേയ് 15 ന് തുടങ്ങും. സമയക്രമം വെബ്‌സൈറ്റിൽ പിന്നീട് അറിയിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - University News
Next Story