സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ അപേക്ഷ
തേഞ്ഞിപ്പലം: സര്‍വകലാശാല എൻജിനീയറിങ് കോളജിലെ ബി.ടെക് നാലാം സെമസ്റ്റര്‍ (2019 പ്രവേശനം മുതല്‍), ആറാം സെമസ്റ്റര്‍ (2019 പ്രവേശനം മുതല്‍), എട്ടാം സെമസ്റ്റര്‍ (2020 പ്രവേശനം മാത്രം) ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 11 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതല്‍ ലഭ്യമാകും.
പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ ബി.ടെക് 2014 പ്രവേശനം മൂന്നാം സെമസ്റ്റര്‍ സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ മാര്‍ച്ച് 11 ന് തുടങ്ങും. ഡ്രോയിങ് പേപ്പറുകള്‍ക്കുള്ള പരീക്ഷ കോഹിനൂരിലുള്ള സര്‍വകലാശാല എൻജിനീയറിങ് കോളജിലും മറ്റ് പരീക്ഷകള്‍ സര്‍വകലാശാല കാമ്പസിലെ ടാഗോര്‍ നികേതനിലും നടക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
ഗ്രേസ് മാര്‍ക്ക് അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ എന്‍.സി.സി / സ്പോര്‍ട്സ് / ആര്‍ട്സ് മുതലായവയുടെ ഗ്രേസ് മാര്‍ക്കുകള്‍ക്ക് അര്‍ഹരായ ഒന്ന് മുതല്‍ അഞ്ച് വരെ സെമസ്റ്റര്‍ CBCSS - UG (2021 പ്രവേശനം മാത്രം) വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം. സ്റ്റുഡന്റസ് പോര്‍ട്ടലിലെ ഗ്രേസ് മാര്‍ക്ക് പ്ലാനര്‍ വഴി മാര്‍ക്കുകള്‍ കണക്കാക്കി പരീക്ഷഭവനിലെ അതത് ബ്രാഞ്ചുകളില്‍ മാനുവലായി മാര്‍ച്ച് നാലിന് മുമ്പ് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
പ്രഫ. എം.എം. ഗനി അവാര്‍ഡ്
സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഗവ. / എയ്ഡഡ് കോളജുകളിലെ മികച്ച അധ്യാപകര്‍ക്ക് സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രഫ. എം.എം. ഗനി അവാര്‍ഡിന് 2022 - 23 അക്കാദമിക വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. 10 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന സേവനമുള്ളവര്‍ക്ക് നേരിട്ടോ പ്രിന്‍സിപ്പല്‍ / കോളജ് അഡ്മിന് മുഖേനയോ സെന്‍ട്രലൈസ്ഡ് കോളജ് പോര്‍ട്ടലില്‍ നല്കിയ ലിങ്ക് വഴി 23 മുതല്‍ മാര്‍ച്ച് ഒന്ന് വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സംശയങ്ങള്‍ക്ക് ghaniaward@uoc.ac.in എന്ന ഇ മെയിലിലോ 0494-2407154 ലോ ബന്ധപ്പെടാം. വിവരങ്ങള്‍ വെബ്സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

