Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസര്‍വകലാശാല വാർത്തകൾ

സര്‍വകലാശാല വാർത്തകൾ

text_fields
bookmark_border
സര്‍വകലാശാല വാർത്തകൾ
cancel

കാലിക്കറ്റ്

പ​രീ​ക്ഷ അ​പേ​ക്ഷ

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഒ​ന്നാം വ​ര്‍ഷ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ (പ്രി​ലി​മി​ന​റി) (2023 പ്ര​വേ​ശ​നം റെ​ഗു​ല​ര്‍ / പ്രൈ​വ​റ്റ്) മേ​യ് 2024 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 23 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം. ര​ണ്ടാം വ​ര്‍ഷ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ (പ്രി​ലി​മി​ന​റി) (2019 മു​ത​ല്‍ 2022 വ​രെ പ്ര​വേ​ശ​നം റെ​ഗു​ല​ര്‍ / പ്രൈ​വ​റ്റ്) മാ​ര്‍ച്ച് 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം.

പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ന്‍ റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സൈ​ക്കോ​ള​ജി (2022 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ക്ക് പു​തു​ക്കി​യ വി​ജ്ഞാ​പ​ന പ്ര​കാ​രം അ​പേ​ക്ഷി​ക്കാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട ഒ​ന്നു മു​ത​ല്‍ മൂ​ന്നു വ​രെ വ​ര്‍ഷ എ​ല്‍എ​ല്‍.​ബി (മൂ​ന്നു വ​ര്‍ഷ) (ഓ​ള്‍ഡ് സ്കീം 1992 ​മു​ത​ല്‍ 1999 വ​രെ പ്ര​വേ​ശ​നം) , ഒ​ന്നു മു​ത​ല്‍ അ​ഞ്ചു വ​രെ വ​ര്‍ഷ എ​ല്‍എ​ല്‍.​ബി (അ​ഞ്ചു വ​ര്‍ഷ) (ഓ​ള്‍ഡ് സ്കീം 1990 ​മു​ത​ല്‍ 1999 വ​രെ പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ര്‍ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് ഫെ​ബ്രു​വ​രി ഒ​മ്പ​തു വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​എ​സ്.​സി പ്രി​ന്റി​ങ് ടെ​ക്‌​നോ​ള​ജി (എ​സ്.​ഡി.​ഇ 2014 പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2017 സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ഫെ​ബ്രു​വ​രി അ​ഞ്ചി​ന് തു​ട​ങ്ങും.

പ​രീ​ക്ഷ​ഫ​ലം

എ​സ്.​ഡി.​ഇ നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ സോ​ഷ്യോ​ള​ജി (CBCSS SDE) ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 2023 മാ​ര്‍ച്ചി​ല്‍ ന​ട​ന്ന പി.​ജി ഡി​പ്ലോ​മ ഇ​ന്‍ കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മ​ന്റ് ഇ​ന്‍ അ​റ​ബി​ക് (റെ​ഗു​ല​ര്‍) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യ

പ​രീ​ക്ഷ തീ​യ​തി

തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ഫെ​ബ്രു​വ​രി 19 മു​ത​ൽ 28 വ​രെ ന​ട​ത്തു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​പി.​ടി ഡി​ഗ്രി റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്റ​റി (2016, 2012, 2010 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഫെ​ബ്രു​വ​രി 19 ന് ​ആ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ് ഡി​ഗ്രി പാ​ർ​ട്ട് I റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്റ​റി (2020, 2019 പ്ര​വേ​ശ​നം, 2010 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫെ​ബ്രു​വ​രി 12ന് തുടങ്ങുന്ന ര​ണ്ടാം വ​ർ​ഷ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി (2010, 2012 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫെ​ബ്രു​വ​രി 23 ന് ​ന​ട​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​സി.​വി.​ടി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി (2014 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ജ​നു​വ​രി 29 മു​ത​ൽ ഫെ​ബ്രു​വ​രി ഒ​മ്പ​ത് വ​രെ ന​ട​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി (2010, 2019 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

2024 ജ​നു​വ​രി 24 , 25 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി (2018 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

ഡി​സം​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി (2017 & 2019 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health UniversityEdu NewsUniversity NewsCalicut University
News Summary - University News
Next Story