സര്‍വകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ തീയതിയില്‍ മാറ്റം
തൃശൂര്‍ അരണാട്ടുകരയിലെ ഡോ. ജോണ്‍ മത്തായി സെന്ററിലെ ഇക്കണോമിക്സ് പഠനവകുപ്പ് മൂന്നാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ് (സി.സി.എസ്.എസ്- പി.ജി 2020 പ്രവേശനം മുതല്‍) വിദ്യാര്‍ഥികള്‍ക്ക് ജനുവരി 12 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നവംബര്‍ 2023 (കോഴ്സ് - ECO3C11 പൊളിറ്റിക്കല്‍ ഇക്കോണമി ആൻഡ് ഡെവലപ്പ്മെന്റ്) റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ 23 ലേക്ക് മാറ്റി. സമയം ഉച്ചക്ക് 1.30.
ഓഡിറ്റ് കോഴ്സ്
കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ് (പ്രൈവറ്റ് രജിസ്ട്രേഷന്) 2020 പ്രവേശനം ബി.എ / ബി.കോം / ബി.ബി.എ വിദ്യാര്‍ഥികളുടെ ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്റര്‍ ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷ 2024 ഫെബ്രുവരി ആദ്യവാരം ഓണ്‍ലൈനായി നടത്തും. (www.uoc.ac.in >Students Zone >Private Registration >UG AUDIT COURSE)
കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ് 2022 പ്രവേശനം ബി.എ / ബി.കോം / ബി.ബി.എ വിദ്യാര്‍ഥികളുടെ ഒന്ന്, രണ്ട് സെമസ്റ്റര്‍ ഓഡിറ്റ് കോഴ്സ് പരീക്ഷയും, സി.ബി.സി.എസ്.എസ് 2019 ആൻഡ് 2021 പ്രവേശനം ബി.എ / ബി.കോം / ബി.ബി.എ വിദ്യാര്‍ഥികളുടെ ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്റര്‍ ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷയും 2024 ജനുവരി അവസാന വാരവും ഫെബ്രുവരി ആദ്യവാരവുമായി ഓണ്‍ലൈനായി നടത്തും. വിവരങ്ങള്‍ വെബ് സൈറ്റില്‍.(www.sde.uoc.ac.in >Notification)
പരീക്ഷ അപേക്ഷ
പുറമ്മണ്ണൂര് മജ് ലിസ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജിലെ ഒന്നാം സെമസ്റ്റര്‍ ബി.ഡെസ് (ഗ്രാഫിക്സ് ആൻഡ് കമ്യൂണിക്കേഷന്‍ ഡിസൈന്‍) സി.ബി.സി.എസ്.എസ്, യു.ജി നവംബര്‍ 2023 റെഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 19 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.
എല്ലാ അവസരങ്ങളും നഷ്ടമായ രണ്ട്, നാല് സെമസ്റ്റര്‍ എം.സി.എ (2010 സ്കീം - 2016 പ്രവേശനം) സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള ലിങ്ക് ഫെബ്രുവരി 12 വരെ ലഭ്യമാകും. അപേക്ഷയുടെ പകര്‍പ്പ് സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എം.ബി.എ (സി.യു.സി.എസ്.എസ് ഫുള്‍ടൈം & പാര്‍ട്ട്ടൈം) (2016 സ്കീം - 2019 പ്രവേശനം മുതല്‍) ജനുവരി 2024 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 12 നും ഒന്നാം സെമസ്റ്റര്‍ എം.ബി.എ (സി.യു.സി.എസ്.എസ് ഫുള്‍ടൈം ആൻഡ് പാര്‍ട്ട്ടൈം) (2016 സ്കീം - 2019 പ്രവേശനം മുതല്‍) ജനുവരി 2024 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 13 നും തുടങ്ങും.
പ്രാക്ടിക്കല്‍ പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.വോക് ഹോട്ടല്‍ മാനേജ്മെന്റ് നവംബര്‍ 2022 (2021 പ്രവേശനം) പ്രാക്ടിക്കല്‍ പരീക്ഷകള്‍ 18 നും നവംബര്‍ 2023 (2022 പ്രവേശനം) പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22 നും തുടങ്ങും.
നാലാം സെമസ്റ്റര്‍ ബി. വോക് ഹോട്ടല്‍ മാനേജ്മെന്റ് ഏപ്രില്‍ 2023 (2021 പ്രവേശനം) പ്രാക്ടിക്കല്‍ പരീക്ഷകള്‍ 25 ന് തുടങ്ങും. പരീക്ഷകേന്ദ്രം: നിലമ്പൂര്‍ അമല്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്.
മൂന്നാം സെമസ്റ്റര്‍ ബി. വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് നവംബര്‍ 2022, 2023 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22 ന് തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

