സര്‍വകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
വാക്-ഇന്‍-ഇന്റര്‍വ്യു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഹിന്ദി പഠനവകുപ്പില്‍ അസി. പ്രഫസര്‍ നിയമനത്തിനായി വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. ഡിസംബർ 14 ന് രാവിലെ 10.30 ന് അഭിമുഖം. താല്പര്യമുള്ളവര് അപേക്ഷ ബയോഡാറ്റ സഹിതം (hindihod@uoc.ac.in) എന്ന വിലാസത്തിലേക്ക് 11 ന് വൈകീട്ട് അഞ്ചിന് മുമ്പ് അയക്കണം.
അസി. പ്രഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോട്ടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിങ്ങില്‍ അസി. പ്രഫസര്‍ നിയമനം നടത്തുന്നതിനുള്ള പാനല്‍ തയാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
അതിഥി അധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാല െഡവലപ്മെന്റ് സ്റ്റഡീസ് പഠനവിഭാഗത്തില്‍ ഇന്റഗ്രേറ്റഡ് എം.എ കോഴ്സിലേക്ക് ഒഴിവുള്ള ഹിസ്റ്ററി അസി. പ്രഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്പര്യമുള്ളവര് എട്ടിന് രാവിലെ 11ന് ആവശ്യമായ രേഖകള്‍ സഹിതം സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. ഫോണ്‍: 8606622200
കേരള
എം.ബി.എ ടൈംടേബിള്‍
തിരുവനന്തപുരം: ഡിസംബര്‍ 11ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എം.ബി.എ (റെഗുലര്‍ - 2021 അഡ്മിഷന് ആൻഡ് സപ്ലിമെന്ററി - 2015 അഡ്മിഷന് മുതല്‍ 2020 അഡ്മിഷന് വരെ (2015 സ്കീം) പരീക്ഷകളുടെ ടൈംടേബിള്‍ വെബ്സൈറ്റില്‍.
എം.എഡ് പ്രവേശനം
ഒന്നാം വര്‍ഷ എം.എഡ് പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു (https://admissions. keralauniversity.ac.in). കമ്യൂണിറ്റി േക്വാട്ട, മാനേജ്മന്റ് േക്വാട്ട, ഭിന്നശേഷി വിഭാഗം ഉൾപ്പെടെ ഏകജാലക സംവിധാനം വഴി അപേക്ഷിക്കണം. അവസാന തീയതി ഡിസംബര്‍ 13.
ഏകജാലക പ്രവേശനം
ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓണ്‍ലൈന്‍ വഴി അടക്കണം. സംശയനിവാരണത്തിന് എല്ലാ പ്രവൃത്തി ദിവസങ്ങളിലും 9188524612 (Whatsapp/Call), എന്ന ഹെല്പ്ലൈന് നമ്പറിലോ bedadmission@keralauniversity.ac.in എന്ന ഇ-മെയില്‍ ഐ.ഡിയിലോ ബന്ധപ്പെടാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് അയക്കേണ്ട. പ്രവേശന സമയത്ത് അതത് കോളജുകളില്‍ ഹാജരാക്കിയാല്‍ മതി. പ്രോസ്പെക്ടസ് വായിച്ച ശേഷം മാത്രം ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തുക. വിവരങ്ങള്‍ക്ക് https://admissions.keralauniversity.ac.in.
അസി. പ്രഫസര്‍ കരാർ നിയമനം
കേരള സര്‍വകലാശാല കാര്യവട്ടം പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ അസി. പ്രഫസര്‍ (പബ്ലിക് അഡ്മിനിസ്ട്രേഷന്) തസ്തികയിലേക്ക് കരാര്‍ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 19. വെബ് സൈറ്റ് - www.recruit.keralauniversity.ac.in
കുസാറ്റ്
ഗണിതശാസ്ത്രത്തില്‍ ഗവേഷണം
കളമശ്ശേരി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല ഗണിതശാസ്ത്ര വിഭാഗത്തില്‍ പിഎച്ച്.ഡി കോഴ്സിലേക്ക് യു.ജി.സി, സി.എസ്.ഐ.ആര്, എന്‍.ബി.എച്ച്.എം, കെ.എസ്.സി.എസ്.ടി.ഇ ഫെലോഷിപ്പുള്ള അര്‍ഹരായ വിദ്യാർഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഡിസംബര്‍ 20. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484 2862461.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

