Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ​ർ​വ​ക​ലാ​ശാ​ല...

സ​ർ​വ​ക​ലാ​ശാ​ല വാർത്തകൾ

text_fields
bookmark_border
admission
cancel

കാ​ലി​ക്ക​റ്റ്

പ​രീ​ക്ഷ അ​പേ​ക്ഷ

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി.​ജി ന​വം​ബ​ര്‍ 2022 ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ർ 17 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ ഹി​സ്റ്റ​റി ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വൈ​വ

വി​ദൂ​ര​വി​ഭാ​ഗം എം.​എ ഫി​ലോ​സ​ഫി ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ വൈ​വ ന​വം​ബ​ർ 22 ന് ​രാ​വി​ലെ 10 ന് ​സ​ര്‍വ​ക​ലാ​ശാ​ല ഫി​ലോ​സ​ഫി പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

ആരോഗ്യ

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ഡി​സം​ബ​ർ നാ​ലി​ന്​ തു​ട​ങ്ങു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി, അ​ഞ്ചി​ന്​ തു​ട​ങ്ങു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷ​ക​ൾ​ക്ക് ന​വം​ബ​ർ 20 വ​രെ​യും ഫൈ​നോ​ടെ 22 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 23 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ​ഫ​ലം

ആ​ഗ​സ്റ്റി​ൽ ന​ട​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം), ​ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം), ​ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം), ​സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന എം.​പി.​എ​ച്ച് പാ​ർ​ട്ട് -II റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം), ​സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2019 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കണ്ണൂർ

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല ഒ​ന്ന്, ര​ണ്ട് വ​ർ​ഷ അ​ഫ്ദ​ലു​ൽ ഉ​ല​മ പ്രി​ലി​മി​ന​റി, ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. സ്‌​കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ലെ ര​ണ്ട്, നാ​ല്, ആ​റ്, എ​ട്ട് സെ​മ​സ്റ്റ​ർ ബി.​എ എ​ൽ​എ​ൽ.​ബി, മേ​യ് 2023 പ​രീ​ക്ഷ​ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വൈ​വ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം.​എ ഹി​സ്റ്റ​റി ഡി​ഗ്രി (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ -​റെ​ഗു​ല​ർ /സ​പ്ലി​മെ​ന്റ​റി), ഏ​പ്രി​ൽ 2023 പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം ന​വം​ബ​ർ 16നും ​വൈ​വ പ​രീ​ക്ഷ 17നും ​സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​മ്പ​സി​ലെ മാ​ള​വ്യ മി​ഷ​ൻ ടീ​ച്ച​ർ ട്രെ​യി​നി​ങ് സെ​ന്റ​റി​ൽ (യു.​ജി.​സി -എ​ച്ച്.​ആ​ർ.​ഡി.​സി) ന​ട​ത്തും. ടൈം​ടേ​ബ്ൾ വെ​ബ്സൈ​റ്റി​ൽ‍.

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

ഡി​സം​ബ​ർ 13ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പി.​ജി.​ഡി.​എ​ൽ.​ഡി റെ​ഗു​ല​ർ /സ​പ്ലി​മെ​ന്റ​റി (മേ​യ് 2023) പ​രീ​ക്ഷ​ക്കും വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ന്ന്, ര​ണ്ട് വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (ജൂ​ൺ 2023) പ​രീ​ക്ഷ​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniversityKerala NewsNotifications
News Summary - University news
Next Story