Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

പ​രീ​ക്ഷ അ​പേ​ക്ഷ

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലെ പി.​ജി ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ഒ​ക്ടോ​ബ​ര്‍ 12 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

ഹി​ന്ദി, ഫി​സി​യോ​ള​ജി, സൈ​ക്കോ​ള​ജി വി​ഷ​യ​ങ്ങ​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​ഫി​ല്‍ ന​വം​ബ​ര്‍ 2021 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ ഒ​ക്ടോ​ബ​ര്‍ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

ഫി​സി​ക്ക​ല്‍ സ​യ​ന്‍സ് അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ര്‍

കോ​ഴി​ക്കോ​ട് ക​ല്ലാ​യി​യി​ലെ ടീ​ച്ച​ര്‍ എ​ജു​ക്കേ​ഷ​ന്‍ സെ​ന്റ​റി​ല്‍ ഫി​സി​ക്ക​ല്‍ സ​യ​ന്‍സ് അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ല്‍ മ​ണി​ക്കൂ​ര്‍ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ യോ​ഗ്യ​ത സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 27ന് ​രാ​വി​ലെ 10ന് ​നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.

ഗ്രേ​ഡ് കാ​ര്‍ഡ് വി​ത​ര​ണം

ബി.​ടെ​ക് നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഗ്രേ​ഡ് കാ​ര്‍ഡു​ക​ളു​ടെ വി​ത​ര​ണം അ​ത​ത് പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ള്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് സ​ഹി​തം ഹാ​ജ​രാ​യി ഗ്രേ​ഡ് കാ​ര്‍ഡ് കൈ​പ്പ​റ്റ​ണം.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ന്‍: വി​വ​ര​ം പ​രി​ശോ​ധി​ക്കാം

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ യു.​ജി ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്ത വി​വ​ര​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ സ്റ്റു​ഡ​ന്റ് പോ​ര്‍ട്ട​ലി​ല്‍ 25 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 10 വ​രെ പ​രി​ശോ​ധി​ക്കാ​ന​വ​സ​രം.

എം.​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി സീ​റ്റൊ​ഴി​വ്

ര​സ​ത​ന്ത്ര പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ എം.​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി കോ​ഴ്സി​ന് സ്പോ​ര്‍ട്സ് ​േക്വാ​ട്ട (ഒ​ന്ന്), അ​ഖി​ലേ​ന്ത്യ ​േക്വാ​ട്ട (ര​ണ്ട്), പി.​ഡ​ബ്ല്യു.​സി (ഒ​ന്ന്) വി​ഭാ​ഗ​ങ്ങ​ളി​ല്‍ സീ​റ്റൊ​ഴി​വു​ണ്ട്. ക്യാ​പ് ഐ.​ഡി ഉ​ള്ള​വ​ര്‍ക്കാ​ണ് അ​ഖി​ലേ​ന്ത്യ ​േക്വാ​ട്ട​യി​ല്‍ അ​വ​സ​രം. സ്പോ​ര്‍ട്സ് ​േക്വാ​ട്ട​യി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് യോ​ഗ്യ​രാ​യ​വ​ര്‍ കാ​യി​ക പ​ഠ​ന​വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വേ​ശ​നം നേ​ട​ണം. പ്ര​വേ​ശ​ന​ത്തി​നാ​യി 28ന് ​മു​മ്പാ​യി ര​സ​ത​ന്ത്ര പ​ഠ​ന​വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

പ​രീ​ക്ഷ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ, എ​ല്‍.​എ​ല്‍.​ബി ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ര്‍ 12 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ ഇം​ഗ്ലീ​ഷ് സെ​പ്റ്റം​ബ​ർ 2021 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ര്‍ ഒ​മ്പ​ത് വ​രെ അ​പേ​ക്ഷി​ക്കാം.

കാർഷിക സർവകലാശാല

അസി. പ്രഫസർ വാക്​-ഇൻ ഇന്‍റർവ്യൂ മാറ്റി

തൃ​ശൂ​ർ: കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വെ​ള്ളാ​നി​ക്ക​ര കാ​ർ​ഷി​ക കോ​ള​ജി​ലെ പ്ലാ​ന്‍റ്​ ഫി​സി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ (ക​രാ​ർ) നി​യ​മ​ന​ത്തി​ന്​ വ്യാ​ഴാ​ഴ്ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന വാ​ക്-​ഇ​ൻ ഇ​ന്‍റ​ർ​വ്യൂ മാ​റ്റി. ഇ​ന്‍റ​ർ​വ്യൂ ഒ​ക്​​ടോ​ബ​ർ നാ​ലി​ന്​ രാ​വി​ലെ 10ന്​ ​കോ​ള​ജി​ൽ ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.kau.in, www.cohvka.kau.in വെ​ബ്സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യോ 0487 2438302 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ വേ​ണം.

ഓപൺ സർവകലാശാല

ഓപൺ സർവകലാശാല യു.ജി, പി.ജി: അ​പേക്ഷ 30 വരെ

കൊ​ല്ലം: ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ യു.​ജി / പി.​ജി പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ഈ ​മാ​സം 30 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. യു.​ജി.​സി അം​ഗീ​കാ​ര​മു​ള്ള 22 യു.​ജി / പി.​ജി പ്രോ​ഗ്രാ​മു​ക​ൾ​ക്ക്​ www.sgou.ac.in അ​ല്ലെ​ങ്കി​ൽ erp.sgou.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ​അ​പേ​ക്ഷ ന​ൽ​കാം.

എ​ല്ലാ ജി​ല്ല​ക​ളി​ലു​മു​ള്ള പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​നു​ള്ള സൗ​ക​ര്യം സ​ർ​വ​ക​ലാ​ശാ​ല ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​: 0474 -2966841 9188909901,9188909902.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniversityNotifications
News Summary - university news
Next Story