വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ് സർവകലാശാല
പരീക്ഷ ഫലം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഒന്നാം സെമസ്റ്റര്‍ എം.എച്ച്.എം നവംബര്‍ 2022 റെഗുലര്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂൺ 19 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എല്‍എല്‍.എം ജൂണ്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂൺ 24 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് നവംബര്‍ 2022 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ രണ്ടാം സെമസ്റ്റര്‍ എം.എ മലയാളം ഏപ്രില്‍ 2021 പരീക്ഷയുടെയും പബ്ലിക് അഡ്മിനിസ്ട്രേഷന് ഏപ്രില്‍ 2022 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എ അറബിക് നവംബര്‍ 2020, അവസാനവര്‍ഷ എം.എ മലയാളം ഏപ്രില്‍ 2021 പരീക്ഷകളുടെ തടഞ്ഞുവെച്ച ഫലത്തിന്റെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ് ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ജൂൺ 20 വരെയും 180 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
എല്‍എല്‍.ബി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂൺ 19 വരെയും 180 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷ
സര്‍വകലാശാല എൻജിനീയറിങ് കോളജിലെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക് നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂൺ 14ന് തുടങ്ങും.
ആരോഗ്യം സർവകലാശാല
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ജൂലൈ അഞ്ചിന് തുടങ്ങുന്ന ആറാം സെമസ്റ്റർ ബി.ഫാം ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2017 സ്കീം) പരീക്ഷക്ക് 2023 ജൂൺ 16 വരെയും ഫൈനോടെ 21 വരെയും സൂപ്പർ ഫൈനോടെ 24 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ജൂലൈ മൂന്നിന് തുടങ്ങുന്ന നാലാം സെമസ്റ്റർ എം.എസ്.സി ഓഡിയോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2019 സ്കീം) പരീക്ഷക്ക് ജൂൺ ഒമ്പത് മുതൽ 19 വരെയും ഫൈനോടെ 20 വരെയും സൂപ്പർ ഫൈനോടെ 21 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ജൂലൈ മൂന്നിന് തുടങ്ങുന്ന നാലാം സെമസ്റ്റർ എം.എസ്.സി സ്പീച്ച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2019 സ്കീം) പരീക്ഷക്ക് ജൂൺ ഒമ്പത് മുതൽ 19 വരെയും ഫൈനോടെ 20 വരെയും സൂപ്പർ ഫൈനോടെ 21 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ജൂലൈ 12ന് തുടങ്ങുന്ന അവസാന വർഷ ബി.ഡി.എസ് ഡിഗ്രി പാർട്ട് -II സപ്ലിമെന്ററി (2010 സ്കീം) പരീക്ഷക്ക് 2023 ജൂൺ 12 മുതൽ 22 വരെയും ഫൈനോടെ 26 വരെയും സൂപ്പർ ഫൈനോടെ 29 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ജൂലൈ 14ന് തുടങ്ങുന്ന മൂന്നാം വർഷ ബി.പി.ടി ഡിഗ്രി സപ്ലിമെന്ററി (2010, 2012 & 2016 സ്കീം) പരീക്ഷക്ക് ജൂൺ 14 മുതൽ 21 വരെയും ഫൈനോടെ 22 വരെയും സൂപ്പർ ഫൈനോടെ 23 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷ ടൈംടേബ്ൾ
ജൂൺ 12ന് തുടങ്ങുന്ന മൂന്നാം വർഷ ബി.എസ്.സി ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ, 13ന് തുടങ്ങുന്ന രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ, 22, 23 തീയതികളിൽ നടത്തുന്ന എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട്-II സപ്ലിമെന്ററി പ്രാക്ടിക്കൽ, ജൂലൈ മൂന്നിന് തുടങ്ങുന്ന രണ്ടാം വർഷ ബി.ഡി.എസ് ഡിഗ്രി സപ്ലിമെന്ററി (2010 & 2016 സ്കീം) തിയറി, അവസാന വർഷ ബി.ഡി.എസ് ഡിഗ്രി പാർട്ട്-I സപ്ലിമെന്ററി (2010 & 2016 സ്കീം) തിയറി, ജൂലൈ 10ന് തുടങ്ങുന്ന എം.പി.എച്ച് പാർട്ട് -I റെഗുലർ/ സപ്ലിമെന്ററി (2017 സ്കീം) തിയറി പരീക്ഷകളുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
ഡെസർട്ടേഷൻ
സെപ്റ്റംബറിൽ നടക്കുന്ന രണ്ടാം വർഷ എം.എസ്.സി എം.എൽ.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷയുടെ ഡെസർട്ടേഷൻ വിശദാംശങ്ങൾ 1655 രൂപ ഫീസോടെ ജൂൺ 26 വരെയും 5515 രൂപ പിഴയോടെ 29 വരെയും ഓൺലൈനായി സമർപ്പിക്കാം. ഡെസർട്ടേഷന്റെ സോഫ്റ്റ് കോപ്പിയും നാല് ഹാർഡ് കോപ്പികളും പിഴ കൂടാതെ ഫീസടച്ചവർ ജൂലൈ ആറിനകവും പിഴയോടെ ഫീസടച്ചവർ 10നകവും സർവകലാശാലയിൽ സമർപ്പിക്കണം.
പരീക്ഷഫലം
ഫെബ്രുവരിയിൽ നടന്ന സെക്കൻഡ് പ്രഫഷനൽ ബി.എച്ച്.എം.എസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2015 സ്കീം), തേർഡ് പ്രഫഷനൽ ബി.എച്ച്.എം.എസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010 & 2015 സ്കീം) പരീക്ഷഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും സോഫ്റ്റ് കോപ്പിക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ജൂൺ 14നകം അപേക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

