വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
ടെക്നിക്കല്‍ ഓഫിസര്‍ (ഗ്രേഡ് രണ്ട് ) അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാല യു.ജി.സി -എച്ച്.ആര്.ഡി.സിയില്‍ ടെക്നിക്കല്‍ ഓഫിസര്‍ (ഗ്രേഡ് രണ്ട് ) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 24ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും വിവരങ്ങളും അവര്‍ക്കുള്ള നിർദേശങ്ങളും വെബ്സൈറ്റില്‍.
അറബിക് അസി. പ്രഫസര്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാല ടീച്ചര്‍ എജുക്കേഷന്‍ സെന്ററുകളില്‍ അറബിക് അസി. പ്രഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 22ന് രാവിലെ 9.30ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിർദേശങ്ങളും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷ അപേക്ഷ
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക്ക് ഏപ്രില്‍ 2023 െറഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 10 വരെയും 170 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.
പരീക്ഷ
എസ്.ഡി.ഇ 2020 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷന് ബിരുദ വിദ്യാര്‍ഥികളുടെ രണ്ട് മുതല്‍ നാല് വരെ സെമസ്റ്റര്‍ ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ പരീക്ഷകള്‍ എട്ടിന് തുടങ്ങും. വിശദ ടൈംടേബിള്‍ വെബ്സൈറ്റില്‍. കാലിക്കറ്റ് സര്‍വകലാശാല നിയമപഠന വിഭാഗം രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം ഏപ്രില്‍ 2023 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ ഏപ്രില്‍ 2022 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ ബി.എം.എം.സി. ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
സംസ്കൃതി പരിശീലനം
കാലിക്കറ്റ് സര്‍വകലാശാല സനാതന ധര്‍മപീഠം വേനലവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്കായി സംസ്കൃതി പരിശീലനം നല്കുന്നു. കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ 15 മുതല്‍ 19 വരെ സനാതന ധര്‍മപീഠം ഹാളിലാണ് പരിശീലനം. ഫോണ്‍: 9447261134.
ആരോഗ്യം
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: മേയ് 29ന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) പരീക്ഷക്ക് മേയ് 12 വരെയും ഫൈനോടെ 15 വരെയും സൂപ്പർ ഫൈനോടെ 17 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷകേന്ദ്രങ്ങളിൽ മാറ്റം
മേയ് 12ന് തുടങ്ങുന്ന മൂന്നാം വർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) തിയറി, 15ന് തുടങ്ങുന്ന അവസാന വർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) തിയറി പരീക്ഷകൾക്കുള്ള കേന്ദ്രങ്ങളിലുള്ള മാറ്റം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃ കോളജിൽനിന്ന് അഡ്മിറ്റ് കാർഡ് കൈപ്പറ്റി തങ്ങൾക്കനുവദിച്ച കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകണം.
പരീക്ഷ ടൈംടേബിൾ
ജൂൺ അഞ്ചിന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ ബി.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2021 സ്കീം) തിയറി, ജൂൺ അഞ്ച് മുതൽ 26 വരെ നടക്കുന്ന തേർഡ് പ്രഫഷനൽ ബി.എ.എം.എസ് പാർട്ട് -II ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) തിയറി, ജൂൺ അഞ്ച് മുതൽ 29 വരെ നടക്കുന്ന ഫൈനൽ പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 & 2012 സ്കീം) തിയറി, ജൂൺ ഒന്ന് മുതൽ ഏഴ് വരെ നടക്കുന്ന രണ്ടാം വർഷ എം.പി.ടി ഡിഗ്രി (ഫിസിയോതെറപ്പി ഇൻ പീഡിയാട്രിക്സ്) സപ്ലിമെന്ററി (2016 സ്കീം) തിയറി, രണ്ടാം വർഷ എം.പി.ടി ഡിഗ്രി (ഫിസിയോതെറപ്പി ഇൻ ന്യൂറോളജി) സപ്ലിമെന്ററി (2016 സ്കീം) തിയറി, രണ്ടാം വർഷ എം.പി.ടി ഡിഗ്രി (ഫിസിയോതെറപ്പി ഇൻ കാർഡിയോ റെസ്പിറേറ്ററി) സപ്ലിമെന്ററി (2016 സ്കീം) തിയറി, രണ്ടാം വർഷ എം.പി.ടി ഡിഗ്രി (ഫിസിയോതെറപ്പി ഇൻ മസ്കുലോ സ്കെലട്ടൽ ആൻഡ് സ്പോർട്സ്) സപ്ലിമെന്ററി (2016 സ്കീം) തിയറി എന്നീ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ എംഫാം ഡിഗ്രി സപ്ലിമെന്ററി ഡെസർട്ടേഷൻ, ഫെബ്രുവരിയിൽ നടത്തിയ മൂന്നാം വർഷ ഫാംഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പിക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മേയ് 15നകം അപേക്ഷിക്കണം.Varsity News
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

