Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university notifications
cancel

കാലിക്കറ്റ്

പരീക്ഷഫലം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍എ​ല്‍.​ബി യൂ​നി​റ്റ​റി ഏ​പ്രി​ല്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ന​വം​ബ​ര്‍ 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് മേ​യ് നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

തേ​ഞ്ഞി​പ്പ​ലം: ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ന​വം​ബ​ര്‍ 2021 ​െറ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കേരള

പ്രാ​ക്ടി​ക്ക​ല്‍

തിരുവനന്തപുരം: കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല മൂ​ന്നാം സെ​മ​സ്റ്റ​ര്‍ സി.​ബി.​സി.​എ​സ് ബി.​എ (മ്യൂ​സി​ക്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ഏ​പ്രി​ല്‍ 24 മു​ത​ല്‍ ന​ട​ത്തും. ടൈം​ടേ​ബി​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് യു.​സി.​ഇ.​കെ (റെ​ഗു​ല​ര്‍ 2019 അ​ഡ്മി​ഷ​ന്‍, ഇ​മ്പ്രൂ​വ്‌​മെ​ന്റ്/ സ​പ്ല​മെ​ന്റ​റി 2018 അ​ഡ്മി​ഷ​ന്‍ - 2018 സ്‌​കീം) ജൂ​ണ്‍ 22 പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും ഏ​പ്രി​ല്‍ 22 വ​രെ അ​പേ​ക്ഷി​ക്കാം. ക​ര​ട് മാ​ര്‍ക്ക് ലി​സ്റ്റ് വെ​ബ്‌​സൈ​റ്റി​ല്‍.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​ഫ്.​എ പെ​യി​ന്റി​ങ്​ പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഏ​പ്രി​ല്‍ 25 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ തീ​യ​തി

ഏ​പ്രി​ലി​ല്‍ ന​ട​ത്തു​ന്ന ഒ​ന്നും ര​ണ്ടും മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ര്‍ എം.​ബി.​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം - മേ​ഴ്‌​സി ചാ​ന്‍സ് 2009 സ്‌​കീം - 2010 മു​ത​ല്‍ 2014 അ​ഡ്മി​ഷ​ന്‍) പ​രീ​ക്ഷ ര​ജി​സ്‌​ട്രേ​ഷ​ന് 150 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ല്‍ 18 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ല്‍ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്‌​സൈ​റ്റി​ല്‍.

റ​ഷ്യ​ന്‍ കോ​ഴ്സു​ക​ള്‍ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

റ​ഷ്യ​ന്‍ പ​ഠ​ന​വി​ഭാ​ഗം ന​ട​ത്തു​ന്ന റ​ഷ്യ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ്, റ​ഷ്യ​ന്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ (ഒ​രു വ​ര്‍ഷം) കോ​ഴ്സു​ക​ള്‍ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത : പ്ല​സ്ടു / പ്രീ​ഡി​ഗ്രി. അ​പേ​ക്ഷ​ക​ള്‍ റ​ഷ്യ​ന്‍ പ​ഠ​ന​വി​ഭാ​ഗ​ത്തി​ലും സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. അ​പേ​ക്ഷാ​ഫീ​സ് 100 രൂ​പ​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് 100 രൂ​പ​യു​മാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ മെ​യ് 25 വ​രെ, പാ​ള​യം സെ​ന​റ്റ് ഹൗ​സ് കാ​മ്പ​സി​ലെ റ​ഷ്യ​ന്‍ പ​ഠ​ന​വി​ഭാ​ഗം ഓ​ഫീ​സി​ല്‍ സ്വീ​ക​രി​ക്കും.

കണ്ണൂർ

ക​ണ്ണൂ​ർ: ര​ണ്ടാം വ​ർ​ഷ ബി​രു​ദം (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം), ഏ​പ്രി​ൽ 2022 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വ്യാ​ഴാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും. പു​നഃ​പ​രി​ശോ​ധ​ന, പ​ക​ർ​പ്പ്, സൂ​ക്ഷ്മ പ​രി​ശോ​ധ​ന എ​ന്നി​വ​ക്കു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ 28 വ​രെ സ്വീ​ക​രി​ക്കും.

ഗ്രേ​ഡ് കാ​ർ​ഡി​ന്റെ പ്രി​ന്റ് എ​ടു​ത്ത് സൂ​ക്ഷി​ക്ക​ണം. 2016 അ​ഡ്മി​ഷ​ൻ വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രേ​ഡ് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​കോം, എം.​എ​സ്.​ഡ​ബ്ല്യൂ, എം.​ടി.​ടി.​എം, എം.​എ ഗ​വേ​ണ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സ്, സോ​ഷ്യ​ൽ സ​യ​ൻ​സ് (റ​ഗു​ല​ർ /സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്മെ​ന്റ് 2019 അ​ഡ്മി​ഷ​ൻ മു​ത​ൽ - ന്യൂ ​ജ​ന​റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ) ഒ​ക്ടോ​ബ​ർ 2022 പ​രീ​ക്ഷ ഫ​ലം വെ​ബ്‌​സൈ​റ്റി​ൽ.

പു​ന​ർ മൂ​ല്യ​നി​ർ​ണ​യം /സൂ​ക്ഷ്മ പ​രി​ശോ​ധ​ന /പ​ക​ർ​പ്പ് ല​ഭ്യ​മാ​ക്ക​ൽ എ​ന്നി​വ​ക്കു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 25.

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) റ​ഗു​ല​ർ / സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്മെ​ന്റ്, ന​വം​ബ​ർ 2022 പ​രീ​ക്ഷ​ക​ൾ​ക്ക് ഏ​പ്രി​ൽ 19 മു​ത​ൽ 24 വ​രെ പി​ഴ​യി​ല്ലാ​തെ​യും 26 വ​രെ പി​ഴ​യോ​ടു കൂ​ടി​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ വി​ജ്ഞാ​പ​നം വെ​ബ്‌​സൈ​റ്റി​ൽ.

ആരോഗ്യം

പ​രീ​ക്ഷ തീ​യ​തി

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല മേ​യ് ര​ണ്ട് മു​ത​ൽ 17 വ​രെ ന​ട​ത്തു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ് സി ​ന​ഴ്സി​ങ് സ​പ്ലി​മെ​ന്‍റ​റി (2016 & 2010 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. മേ​യ് ഒ​മ്പ​ത് മു​ത​ൽ 17 വ​രെ ന​ട​ത്തു​ന്ന ഒ​ന്നാം വ​ർ​ഷ എം.​എ​സ് സി ​ന​ഴ്സി​ങ് സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. മേ​യ് ര​ണ്ടി​ന് നാ​ലാം വ​ർ​ഷ ബി.​എ​സ് സി ​ന​ഴ്സി​ങ് റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ആ​രം​ഭി​ക്കും.

ഡെ​സ​ർ​ട്ടേ​ഷ​ൻ അ​റി​യി​പ്പ്

മേ​യി​ൽ ന​ട​ത്തു​ന്ന അ​വ​സാ​ന വ​ർ​ഷ ബി.​എ​സ് സി ​എം.​ആ​ർ.​ടി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ട ഡെ​സ​ർ​ട്ടേ​ഷ​ൻ വി​ശ​ദാം​ശ​ങ്ങ​ൾ ഓ​ണ്‍ലൈ​നാ​യി 1655 രൂ​പ ഫീ​സോ​ടെ ഏ​പ്രി​ൽ 18 മു​ത​ൽ 25വ​രെ സ​മ​ര്‍പ്പി​ക്കാം. ഡെ​സ​ർ​ട്ടേ​ഷ​ന്‍റെ സോ​ഫ്റ്റ് കോ​പ്പി​യും നാ​ല് ഹാ​ർ​ഡ് കോ​പ്പി​ക​ളും ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് മേ​ധാ​വി വ​ഴി ഏ​പ്രി​ൽ 27ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.

കുസാറ്റ്

ക്യാറ്റ് 2023 തീയതികള്‍ പുനഃക്രമീകരിച്ചു

ക​ള​മ​ശ്ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തേ​ക്കു​ള്ള വി​വി​ധ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു​ള്ള കോ​മ​ണ്‍ അ​ഡ്മി​ഷ​ന്‍ ടെ​സ്റ്റ് (ക്യാ​റ്റ് 2023) 2023 മേ​യ് 3, 4, 5, 6 തീ​യ​തി​ക​ളി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്ക് അ​ഡ്മി​ഷ​ന്‍ വെ​ബ് സൈ​റ്റ് https://admissions.cusat.ac.in സ​ന്ദ​ര്‍ശി​ക്കു​ക. ഫോ​ണ്‍: 0484-2577100

പ്രോ​ജ​ക്ട് ഫെ​ല്ലോ ഒ​ഴി​വ്

മാ​ത്ത​മാ​റ്റി​ക്‌​സ് വ​കു​പ്പി​ല്‍ കെ. ​എ​സ്. സി. ​എ​സ്. ടി. ​ഇ യം​ഗ് സ​യ​ന്റി​സ്റ്റ് സ്‌​കീ​മി​ല്‍ പ്രോ​ജ​ക്ട് ഫെ​ല്ലോ ത​സ്തി​ക​യി​ലേ​ക്ക് യോ​ഗ്യ​രാ​യ​വ​രി​ല്‍നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

എം.​എ​സ്​​സി മാ​ത്ത​മാ​റ്റി​ക്‌​സി​ല്‍ 60 ശ​ത​മാ​ന​ത്തി​ല്‍ കു​റ​യാ​തെ മാ​ര്‍ക്കുള്ളവർ ഏ​പ്രി​ല്‍ 20 ന​കം അപേക്ഷിക്കണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 0484-2862523 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universitynotifications
News Summary - university news
Next Story