വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
എസ്.ഡി.ഇ ടോക്കണ്‍ രജിസ്ട്രേഷന്
തേഞ്ഞിപ്പലം: എസ്.ഡി.ഇ ആറാം സെമസ്റ്റര്‍ ബി.എ, ബി.എസ് സി, ബി.എ അഫ്ദലുല്‍ ഉലമ ഏപ്രില്‍ 2023 െറഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത വിദ്യാർഥികള്‍ക്ക് (2020 പ്രവേശനം) ഏപ്രില്‍ ഒന്ന് മുതല്‍ ടോക്കണ്‍ രജിസ്ട്രേഷനുള്ള സൗകര്യം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. 2630 രൂപയാണ് രജിസ്ട്രേഷന് ഫീസ്.
പരീക്ഷ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി ഏപ്രില്‍ 2023 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ ഏപ്രില്‍ 19 വരെയും 170 രൂപ പിഴയോടെ 25 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
ആരോഗ്യ സർവകലാശാല
പരീക്ഷ ടൈംടേബിൾ
തൃശൂർ: ഏപ്രിൽ 10ന് തുടങ്ങുന്ന രണ്ടാം വർഷ ബിഫാം ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2017 സ്കീം) പ്രാക്ടിക്കൽ, ഏപ്രിൽ 18, 19 തീയതികളിൽ നടക്കുന്ന രണ്ടാം വർഷ എം.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ, മേയ് രണ്ട് മുതൽ 10 വരെ നടക്കുന്ന മൂന്നാം വർഷ ബി.എസ്സി എം.എൽ.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010, 2015 & 2016 സ്കീം) തിയറി, മേയ് 16 മുതൽ 29 വരെ നടക്കുന്ന രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് ഡിഗ്രി സപ്ലിമെന്ററി (2016 & 2010 സ്കീം) തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
റീടോട്ടലിങ് ഫലം
നവംബറിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച രണ്ടാം വർഷ ബാച്ചിലർ ഓഫ് ഒക്യുപേഷനല്‍ തെറപ്പി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
കുസാറ്റ്
കുസാറ്റിലെ ഏഴ് ബി.ടെക് പ്രോഗ്രാമുകള്‍ക്ക് എൻ.ബി.എ അംഗീകാരം
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എൻജിനീയറിങ്ങിന്റെ ഏഴ് ബി.ടെക് പ്രോഗ്രാമുകള്‍ക്ക് നാഷനല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന് അംഗീകാരം ലഭിച്ചു. ടയര്‍-1 വിഭാഗത്തിനുകീഴില്‍ 2025 ജൂണ്‍ 30 വരെയാണ് അംഗീകാരം.
അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ട സ്വയംഭരണ ദേശീയ സ്ഥാപനമാണ് എൻ.ബി.എ.ടയര്‍-1 വിഭാഗത്തിനുകീഴില്‍ നാഷനല്‍ ബോര്‍ഡിന്റെ അംഗീകാരം നേടിയ കേരളത്തിലെ ചുരുക്കം എൻജിനീയറിങ് സ്ഥാപനങ്ങളില്‍ ഒന്നാണ് കുസാറ്റിലെ ഏറ്റവും വലിയ വകുപ്പായ സ്കൂള്‍ ഓഫ് എൻജിനീയറിങ്. അംഗീകൃത പ്രോഗ്രാമുകളിലെ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് ഉപരിപഠനത്തിനും അന്തര്‍ദേശീയ തലത്തിലുള്ള ജോലികള്‍ക്കും അംഗീകാരം സഹായകരമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

