വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
ബി.ടെക് പരീക്ഷ 14ന്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജ് മൂന്നാം സെമസ്റ്റര്‍ ബി.ടെക് (െറഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഡിസ്ക്രീറ്റ് കമ്പ്യൂട്ടേഷനല്‍ സ്ട്രക്ചര്‍ എന്ന പേപ്പറില്‍ മാര്‍ച്ച് 14ന് നടത്താനിരുന്ന പരീക്ഷ മാര്‍ച്ച് 17ന് നടത്തും. പരീക്ഷസമയം ഉച്ചക്ക് രണ്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ.
പരീക്ഷഫലം
നാലാം സെമസ്റ്റര്‍ ബി.ടെക്/പാര്‍ട്ട് ടൈം ബി.ടെക് ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി 2021 സെപ്റ്റംബര്‍ (2009 സ്കീം 2009, 2010, 2011, 2012) പ്രവേശന പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
മൂല്യനിര്‍ണയ സമിതി
വിദൂര വിദ്യാഭ്യാസ വിഭാഗം പി.ജി പരീക്ഷകള്‍ക്കുള്ള (ആര്‍ട്സ്, കോമേഴ്സ്, എം.എസ് സി മാത്തമാറ്റിക്സ്) മൂല്യനിര്‍ണയ സമിതി രൂപവത്കരിക്കുന്നതിന് ഒരു വര്‍ഷത്തെ മൂഴുവന്സമയ പ്രവര്‍ത്തനപരിചയമുള്ള യോഗ്യരായ അധ്യാപകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവര് മാര്‍ച്ച് 25ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0494 2407487.
ബിരുദ പരീക്ഷ
അഫിലിയേറ്റഡ്, വിദൂരവിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാർഥികള്‍ക്കുള്ള 2023 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബി എ, ബി.കോം, ബി.ബി.എ, ബി.എസ് സി അനുബന്ധ വിഷയങ്ങള്‍ (സി.ബി.സി.എസ്.എസ്- യു.ജി 2019-21 പ്രവേശനം/സി.യു.സി.ബി.സി.എസ്.എസ്- യു.ജി 2017-18 പ്രവേശനം) റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ മേയ് 15ന് ആരംഭിക്കും.
രജിസ്ട്രേഷന് ലിങ്ക്
അഫിലിയേറ്റഡ് കോളജുകളിലെ 2022 നവംബര്‍ ഒന്നാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം/ ബി.എച്ച്.എ (സി.ബി.സി.എസ്.എസ്-യു.ജി 2019-21 പ്രവേശനം/ സി.യു.സി.ബി.സി.എസ്.എസ്-യു.ജി 2017-18 പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ലിങ്ക് മാര്‍ച്ച് 14 മുതല്‍ വീണ്ടും ലഭ്യമാകും. പിഴ കൂടാതെ മാര്‍ച്ച് 20 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 22 വരെയും അപേക്ഷിക്കാം.
മള്‍ട്ടിമീഡിയ പ്രായോഗിക പരീക്ഷ
നവംബര്‍ 2022 അഞ്ചാം സെമസ്റ്റര്‍ ബി.വോക് മള്‍ട്ടിമീഡിയയുടെ പ്രായോഗിക പരീക്ഷ മാര്‍ച്ച് 17, 18 തീയതികളില്‍ സെന്റ് മേരീസ് കോളജ് തൃശൂര്‍, കാര്‍മല്‍ കോളജ് തൃശൂര്‍ സെന്ററുകളില്‍ നടത്തും.
ബി.വോക് സ്റ്റാറ്റസ് ലിങ്ക്
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.വോക് ഓഡിറ്റ് കോഴ്സിനുള്ള 2021 നവംബര്‍ (2021 പ്രവേശനം) 2022 നവംബര്‍ (2022 പ്രവേശനം) വിദ്യാർഥികളുടെ സ്റ്റാറ്റസ് ചേര്‍ക്കുന്നതിനുള്ള ഓണ്‍ലൈന്‍ ലിങ്ക് മാര്‍ച്ച് 16 മുതല്‍ 30 വരെ ലഭ്യമാകും.
പുനര്‍മൂല്യനിര്‍ണയ ഫലം
2021 നവംബര്‍ ഒന്നാം സെമസ്റ്റര്‍ എം.എസ് സി ഫിസിക്സ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ആരോഗ്യം
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: മാർച്ച് 30ന് തുടങ്ങുന്ന എട്ടാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ക്ലിനിക്കൽ പ്രാക്ടിക്കൽ കം സ്പെഷൽ സപ്ലിമെന്ററി (2018 സ്കീം) പരീക്ഷക്ക് മാർച്ച് 20 വരെയും ഫൈനോടെ 21 വരെയും സൂപ്പർ ഫൈനോടെ 22 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷഫലം
ജനുവരിയിൽ നടത്തിയ അവസാന വർഷ ബി.ഡി.എസ് പാർട്ട് -1 റെഗുലർ/സപ്ലിമെന്ററി (2016 & 2010 സ്കീം), അവസാന വർഷ ബി.ഡി.എസ് പാർട്ട് -II സപ്ലിമെന്ററി (2016 & 2010 സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും പകർപ്പിന് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മാർച്ച് 27നകം അപേക്ഷിക്കണം.