വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ
തേഞ്ഞിപ്പലം: ഒന്നാം സെമസ്റ്റര്‍ ബി.എ, ബി.എസ് സി. നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാര്‍ച്ച് 14ന് തുടങ്ങും.
ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.എസ് സി മെഡിക്കല്‍ മൈക്രോബയോളജി സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് ഒമ്പതിന് നടക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.എ, ബി.എ അഫ്ദലുല്‍ ഉലമ, ബി.എസ്.ഡബ്ല്യൂ, ബി.വി.സി, ബി.ടി.എഫ്.പി നവംബര്‍ 2019, 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ആരോഗ്യം
പരീക്ഷ ഫലം
തൃശൂർ: ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി ഓഡിയോളജി സ്പെഷൽ സപ്ലിമെന്ററി (2020 പ്രവേശനം), ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി സ്പീച്ച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി സ്പെഷൽ സപ്ലിമെന്ററി (2020 പ്രവേശനം), ഡിസംബറിൽ നടത്തിയ എംഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് -II റെഗുലർ/ സപ്ലിമെന്ററി, ഡിസംബറിൽ നടത്തിയ എംഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് II റെഗുലർ/ സപ്ലിമെന്ററി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്ങിനും ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പിക്കും ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഫെബ്രുവരി 27ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം.
പരീക്ഷ രജിസ്ട്രേഷൻ
ഏപ്രിൽ 10ന് തുടങ്ങുന്ന ഒന്നാം വർഷ ബി.ഡി.എസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010 & 2016 സ്കീം) പരീക്ഷക്ക് മാർച്ച് ആറ് മുതൽ 22 വരെയും ഫൈനോടെ 24 വരെയും സൂപ്പർഫൈനോടെ 27 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ടൈംടേബിൾ
മാർച്ച് ആറിന് തുടങ്ങുന്ന മൂന്നാം വർഷ ബി.പി.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ, മാർച്ച് 10 മുതൽ 17 വരെ നടക്കുന്ന ഒന്നാം സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) തിയറി എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
റീടോട്ടലിങ് ഫലം
സെപ്റ്റംബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഒന്നാം സെമസ്റ്റർ ബി.ഫാം ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2017 സ്കീം) പരീക്ഷ റീ ടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
സാങ്കേതികം
പിഎച്ച്.ഡി രജിസ്ട്രേഷൻ
തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ 2022-23 അധ്യയനവർഷത്തിൽ പിഎച്ച്.ഡി പ്രവേശനത്തിന് യോഗ്യത നേടിയ വിദ്യാർഥികൾ മാർച്ച് 15 ന് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് support@ktu.edu.in എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടാം.
പരീക്ഷ പുനഃക്രമീകരിച്ചു
മൂന്നാം സെമസ്റ്റർ ബി.ടെക് മൈനർ (2021 അഡ്മിഷൻ) പരീക്ഷകൾ പുനഃക്രമീകരിച്ചു. ഫെബ്രുവരി 25ന് നിശ്ചയിച്ചിരുന്ന പരീക്ഷകൾ ഫെബ്രുവരി 28ന് നടക്കും.
ടൈംടേബിൾ
ബി.ടെക് (2015 സ്കീം) ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി, എഫ്ഇ, ബി.ടെക് (2019 സ്കീം) ഒന്നാം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി, ബി.ടെക് (2015 സ്കീം) രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി, ബി.ആർക്ക് (2021 സ്കീം) ഒന്നാം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.ktu.edu.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

