വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ അപേക്ഷ
തേഞ്ഞിപ്പലം: വിദൂര വിദ്യാഭ്യാസ വിഭാഗം ഗ്രാഫിക് ഡിസൈനിങ് ആൻഡ് അനിമേഷന്‍ അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2017, ആറാം സെമസ്റ്റര്‍ 2018 സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 18 വരെയും 170 രൂപ പിഴയോടെ നവംബര്‍ 24 വരെയും ഫീസടച്ച് നവംബര്‍ 28 വരെ രജിസ്റ്റര്‍ ചെയ്യാം.
ഓറിയന്റേഷന്‍ പ്രോഗ്രാം
സര്‍വകലാശാല എൻജിനീയറിങ് ടെക്‌നോളജിയില്‍ ഒന്നാം വര്‍ഷ ബി.ടെകിന് പ്രവേശനം നേടിവർക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാം നംവംബര്‍ രണ്ടിന് രാവിലെ ഒമ്പതുമണിക്ക് നടക്കും.
പുനർ മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.എ/ബി.എ അഫ്‌ദലുല്‍ ഉലമ/ബി.എസ്.ഡബ്ല്യു റഗുലര്‍ നവംബര്‍ 2020 പരീക്ഷയുടെ പുനർ മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ
ബി.എ അഫ്ദലുൽ ഉലമ അസൈൻമെന്റ്
കണ്ണൂർ: പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ അഫ്ദലുൽ ഉലമ നവംബർ 2021 സെഷൻ (2020 അഡ്മിഷൻ) ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് നവംബർ 14ന് വൈകീട്ട് നാലിന് മുമ്പായി വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. അസൈൻമെന്റ് ചോദ്യങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
കേരള
സ്‌പോട്ട് അഡ്മിഷന്‍
തിരുവനന്തപുരം: ഒന്നാം വര്‍ഷ ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകളിൽ സ്‌പോര്‍ട്‌സ് ക്വോട്ട സീറ്റുകളിലേക്ക് നവംബര്‍ മൂന്നിന് കോളജ് തലത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ് https://admissions.keralauniversity.ac.in സന്ദര്‍ശിക്കുക.