Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

പ​രീ​ക്ഷ ര​ജി​സ്‌​ട്രേ​ഷ​ന്‍

തേ​ഞ്ഞി​പ്പ​ലം: തൃ​ശൂ​ര്‍ സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ​യി​ലെ ബി.​ടി.​എ വി​ദ്യാ​ര്‍ഥി​ക​ളു​ടേ​ത് ഉ​ള്‍പ്പെ​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദം (സി.​ബി.​സി.​എ​സ്.​എ​സ്, സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക്കു​ള്ള ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ലി​ങ്ക് 22 മു​ത​ല്‍ സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​കും. പി​ഴ​യി​ല്ലാ​തെ ഡി​സം​ബ​ര്‍ 11 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​വോ​ക്, മ​ള്‍ട്ടി​മീ​ഡി​യ, അ​പ്ലൈ​ഡ് ബ​യോ​ടെ​ക്‌​നോ​ള​ജി, സോ​ഫ്റ്റ് വെ​യ​ര്‍ ഡെ​വ​ല​പ്‌​മെ​ന്റ്, സോ​ഫ്റ്റ് വെ​യ​ര്‍ ഡെ​വ​ല​പ്‌​മെ​ന്റ് വി​ത് സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍ ഇ​ന്‍ ഡാ​റ്റ അ​ന​ല​റ്റി​ക്‌​സ് ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ​യി​ല്ലാ​തെ 30 വ​രെ ഓ​ണ്‍ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷ ടൈം​ടേ​ബി​ള്‍

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ (സി.​ബി.​സി.​എ​സ്.​എ​സ്) റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ള്‍ 2024 ജ​നു​വ​രി നാ​ലി​ന് തു​ട​ങ്ങും. സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍. ലോ ​കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍.​എ​ല്‍.​എം റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി ഡി​സം​ബ​ര്‍ 2023 പ​രീ​ക്ഷ ഡി​സം​ബ​ര്‍ 13ന് ​തു​ട​ങ്ങും.

വൈ​വ

വി​ദൂ​ര​വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ മ​ല​യാ​ളം (സി.​ബി.​സി.​എ​സ്.​എ​സ്) ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ വൈ​വ 28, 29 തീ​യ​തി​ക​ളി​ല്‍ തൃ​ശൂ​ര്‍ കേ​ര​ള​വ​ര്‍മ കോ​ള​ജി​ലും കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ ചെ​യ​റി​ലും ന​ട​ക്കും.

ആരോഗ്യം

അപേക്ഷ തീതി നീട്ടി

തൃ​ശൂ​ർ: കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ൽ / കേ​ന്ദ്ര​ങ്ങ​ളി​ൽ 2023-24 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ആ​രം​ഭി​ക്കു​ന്ന വി​വി​ധ സ്വാ​ശ്ര​യ പി.​എ​ച്ച്.​ഡി, എം.​എ​സ് സി, ​എം.​എ​സ് സി ​ഇ​ൻ​ഡ​ഗ്രേ​റ്റ​ഡ്, എം.​ടെ​ക്, ഡി​പ്ലോ​മ, പി.​ജി ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ​മാ​സം 25 വ​രെ നീ​ട്ടി. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് admnewpgm.kau.in സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ൺ: 0487 2438139.

പ​രീ​ക്ഷ ടൈം​ടേ​ബ്ൾ

ന​വം​ബ​ർ 30ന്​ ​തു​ട​ങ്ങു​ന്ന പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ്​​സി ന​ഴ്സി​ങ് ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ, ഡി​സം​ബ​ർ 11 മു​ത​ൽ 15 വ​രെ ന​ട​ക്കു​ന്ന എം.​ഫി​ൽ സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക് പാ​ർ​ട്ട് -I റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2022 പ്ര​വേ​ശ​നം - 2018 സ്കീം) ​തി​യ​റി, ഡി​സം​ബ​ർ 11 മു​ത​ൽ 15 വ​രെ ന​ട​ക്കു​ന്ന എം.​ഫി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി പാ​ർ​ട്ട് -I റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2022 പ്ര​വേ​ശ​നം - 2017 സ്കീം) ​തി​യ​റി, ഡി​സം​ബ​ർ നാ​ല്​ മു​ത​ൽ 20 വ​രെ ന​ട​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​തി​യ​റി, ഡി​സം​ബ​ർ അ​ഞ്ച്​ മു​ത​ൽ 13 വ​രെ ന​ട​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​തി​യ​റി, ഡി​സം​ബ​ർ 11ന്​ ​തു​ട​ങ്ങു​ന്ന എം.​പി.​എ​ച്ച് പാ​ർ​ട്ട് -II സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

കുസാറ്റ് സ്പെഷല്‍ മേഴ്സി ചാന്‍സ്

ക​ള​മ​ശ്ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ 2000 മു​ത​ല്‍ 2015 അ​ഡ്മി​ഷ​ന്‍ വ​രെ​യു​ള്ള ബി.​ടെ​ക് വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ഒ​റ്റ​ത്ത​വ​ണ മേ​ഴ്‌​സി ചാ​ന്‍സ് പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കാം.

സെ​മ​സ്റ്റ​റു​ക​ളും അ​ക്കാ​ദ​മി​ക വ​ര്‍ഷ​ങ്ങ​ളും അ​നു​സ​രി​ച്ച് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി​ക​ള്‍ ന​വം​ബ​ര്‍ 20നും 30​നും ഇ​ട​യി​ലാ​ണ്. കു​സാ​റ്റ്​ സ്‌​കൂ​ള്‍ ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്​ കാ​മ്പ​സ്​ മാ​ത്ര​മാ​ണ് പ​രീ​ക്ഷാ​കേ​ന്ദ്രം.

പ​രീ​ക്ഷ​ക​ള്‍ ഡി​സം​ബ​ര്‍ 12 മു​ത​ല്‍ ആ​രം​ഭി​ക്കും. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി, പ​രീ​ക്ഷ ടൈം​ടേ​ബ്​​ൾ എ​ന്നി​വ cusat.ac.in ൽ ​ല​ഭ്യ​മാ​ണ്.

പൊ​തു വി​ഷ​യ​ങ്ങ​ളാ​യ ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ന്‍സ്, ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ൻ​ഡ്​ ഇ​ല​ക്ട്രോ​ണി​ക്‌​സ്, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്, ഐ.​ടി എ​ന്നി​വ​യു​ടെ പ​രീ​ക്ഷ​ക​ള്‍ 2019 സ്‌​കീ​മി​ലാ​യി​രി​ക്കും.

ബി.​ടെ​ക് ഫു​ഡ് ടെ​ക്‌​നോ​ള​ജി, ബി.​ടെ​ക് ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ൻ​ഡ്​ ബ​യോ​മെ​ഡി​ക്ക​ല്‍ ബ്രാ​ഞ്ചു​ക​ള്‍ എ​ന്നി​വ​യു​ടെ പ​രീ​ക്ഷ 2012 സ്‌​കീ​മി​ലും.

2012 സ്‌​കീ​മി​ല്‍ മോ​ഡ​ല്‍ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ പാ​ർ​ട്ട്​​ടൈം ബി.​ടെ​ക് വി​ദ്യാ​ർ​ഥി​ക​ള്‍ക്കും പ​രീ​ക്ഷ​യെ​ഴു​താം. വി​വ​ര​ങ്ങ​ള്‍ക്ക് 0484- 2577109.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:university information
News Summary - university information
Next Story