100 മാർക്കിന്റെ ചോദ്യങ്ങൾക്ക് കിട്ടിയത് 257 മാർക്ക്; ഗണിത ശാസ്ത്രജ്ഞരെ പോലും അമ്പരപ്പിക്കുന്ന രീതിയിൽ ബിഹാർ യൂനിവേഴ്സിറ്റിയിലെ മാർക്ക് ദാനം
text_fieldsവർഷങ്ങൾക്കു മുമ്പ് ടെലിവിഷനിൽ അപ്സര പെൻസിലിന്റെ ഒരു പരസ്യമുണ്ടായിരുന്നു. പരീക്ഷക്ക് അപ്സര പെൻസിൽ ഉപയോഗിക്കുന്ന കുട്ടികൾക്ക് 100ൽ 105 മാർക്ക് ഉറപ്പാണെന്നായിരുന്നു ആ പരസ്യത്തിൽ പറഞ്ഞിരുന്നത്. എന്നാൽ നൂറുമാർക്കിനുള്ള ചോദ്യത്തിന് ഉത്തരമെഴുതിയ കുട്ടികൾ 257 മാർക്ക് നൽകിയ ബിഹാറിലെ മുസഫറാബാദിലെ ഭീം റാവു അംബേദ്കർ യൂനിവേഴ്സിറ്റിയിലെ അധ്യാപകർ അതെല്ലാം കടത്തി വെട്ടിയിരിക്കുകയാണ്.
ഗണിതശാസ്ത്രജ്ഞരെ പോലും വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു ഈ മാർക്ക് ദാനം. അടുത്തിടെ പ്രഖ്യാപിച്ച മൂന്നാംസെമസ്റ്റർ ബിരുദാനന്തര പരീക്ഷയുടെ(2023–25 ഫലത്തിലാണ് വ്യാപക ക്രമക്കേട് നടന്നത്. 100 മാർക്കിന്റെ തിയറി പരീക്ഷക്ക് ഒരു വിദ്യാർഥിക്ക് 257 മാർക്കാണ് സർവകലാശാല നൽകിയത്. അതുപോലെ 30 മാർക്കിന്റെ പ്രാക്ടിക്കലിന് 225 മാർക്കും നൽകി. എന്നാൽ ആ വിദ്യാർഥിക്ക് സ്ഥാനക്കയറ്റം നൽകിയില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. പരീക്ഷ എഴുതിയ ഏകദേശം 9,000 വിദ്യാർഥികളിൽ 8,000 പേർ വിജയിച്ചു. നൂറിലേറെ വിദ്യാർഥികൾ ഫലം കാത്തിരിക്കുകയാണ്. കോളജ് അധികൃതർ ഇന്റേണൽ മാർക്ക് നൽകിയില്ലെന്നും പലർക്കും ആരോപണമുണ്ട്. അതുപോലെ ഹിന്ദി, ഇംഗ്ലീഷ്, സയൻസ് വിഷയങ്ങളിൽ പിശകുകൾ ആവർത്തിച്ചതും വിദ്യാർഥികൾ ചുണ്ടിക്കാട്ടുന്നു.
ഇത്തരം തെറ്റുകൾ തങ്ങളുടെ കരിയറിനെ തന്നെ ബാധിക്കുമെന്നാണ് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇതെല്ലാം നിസ്സാര തെറ്റുകൾ മാത്രമാണെന്ന് പറഞ്ഞ് കൈ കഴുകുകയാണ് കോളജ് അധികൃതർ. സാങ്കേതികപരമോ അല്ലെങ്കിൽ മനുഷ്യപരമോ ആയ തെറ്റുകൾ മാത്രമാണിതെന്നാണ് യൂനിവേഴ്സിറ്റിയിലെ പരീക്ഷാ കൺട്രോളർ പ്രഫ. എം. രാംകുമാർ പറയുന്നത്. രണ്ടുദിവസത്തിനുള്ളിൽ എല്ലാ തെറ്റുകളും തിരുത്തി പുതിയ മാർക്ക് ഷീറ്റ് നൽകുമെന്നും അദ്ദേഹം വിദ്യാർഥികൾക്ക് ഉറപ്പുനൽകി. ഫലങ്ങൾ എക്സൽ ഫോർമാറ്റിലാണ് നൽകുന്നത്, അവിടെ ഇടയ്ക്കിടെ ടൈപ്പിങ് തെറ്റുകൾ സംഭവിക്കാം. ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കും.-പ്രഫ. കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

