ആവർത്തിച്ച് ചോദിച്ചിട്ടും വിവരങ്ങൾ നൽകുന്നില്ല; സർവകലാശാലകളുടെ പട്ടികയുമായി യു.ജി.സി, അംഗീകാരം റദ്ദാക്കുമെന്ന് മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: മാനദണ്ഡങ്ങൾ പ്രകാരം നിഷ്‍കർഷിച്ച വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ട 54 സ്വകാര്യ സർവകാശാലകളുടെ പട്ടിക പുറത്തുവിട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി). ഇമെയിലുകളിലൂടെയും ഓൺലൈൻ മീറ്റിംഗുകളിലൂടെയും നിരവധി തവണ ഓർമ്മപ്പെടുത്തിയിട്ടും, 54 സംസ്ഥാന സ്വകാര്യ സർവകലാശാലകൾ നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ലെന്ന് യു.ജി.സി വ്യക്തമാക്കി.
അസം, ബിഹാർ, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവയാണ് ഈ സർവകലാശാലകൾ. നിശ്ചിത സമയത്തിനകം വിശദാംശങ്ങൾ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് സർവകലാശാലകൾക്ക് യു.ജി.സി നോട്ടീസ് നൽകിയിട്ടുണ്ട്. വിശദാംശങ്ങൾ സർവകലാശാല വെബ് സൈറ്റുകളിൽ പ്രദർശിപ്പിക്കുകയും വേണം. വീഴ്ച വരുത്തുന്ന പക്ഷം, അംഗീകാരം റദ്ദാക്കുന്നതടക്കം നടപടികളിലേക്ക് കടക്കുമെന്ന് നോട്ടീസിൽ പറയുന്നു.
തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് വിദ്യാർഥികൾക്കിടയിൽ പ്രചാരത്തിലിരിക്കുന്ന സർവകലാശാലകളടക്കം പട്ടികയിലുണ്ട്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ കെടുകാര്യസ്ഥതയും ഉത്തരവാദിത്വമില്ലായ്മയും വെളിവാക്കുന്നതാണ് സംഭവമെന്ന് വിദ്യാഭ്യാസ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.
1956 ലെ യു.ജി.സി നിയമത്തിലെ അനുഛേദം 13 പ്രകാരം പരിശോധനകൾക്കായി സമയാസമയങ്ങളിൽ സർവകലാശാലകൾ പ്രവർത്തന വിവരങ്ങളടക്കം വിശദാംശങ്ങൾ ഉൾപ്പെടുത്തി യു.ജി.സിക്ക് റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടതുണ്ട്. ഇതോടൊപ്പം സർവകലാശാലകൾ അതത് വെബ് സൈറ്റുകളിൽ സ്വയം വെളിപ്പെടുത്തൽ വിവരങ്ങളും പ്രസിദ്ധീകരിക്കേണ്ടതുണ്ട്.
തുടർച്ചയായി പരാതികൾ ഉയർന്നതിന് പിന്നാലെ രാജ്യത്തെ സ്വകാര്യസർവകലാശാലകളിൽ യു.ജി.സി പരിശോധനകൾ ഊർജ്ജിതമാക്കിയിരുന്നു. പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സർവകലാശാലകൾ വിശദവിവരങ്ങളടങ്ങിയ റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും വിദ്യാർഥികൾക്ക് പരിശോധിക്കാനാവുന്ന വിധത്തിൽ വെബ് സൈറ്റുകളിൽ പ്രദർശിപ്പിക്കണമെന്നും 2024 ജൂൺ 10ന് നിർദേശം നൽകിയത്.
വീഴ്ച വരുത്തിയ സർവകലാശാലകളുടെ പട്ടിക ഇങ്ങനെ:
അസം
1.കൃഷ്ണഗുരു ആദ്ധ്യാത്മിക് വിശ്വവിദ്യാലയം, ബാർപേട്ട
ബിഹാർ
2. അമിറ്റി യൂണിവേഴ്സിറ്റി, പട്ന
3. സിവി രാമൻ യൂണിവേഴ്സിറ്റി, വൈശാലി
4. സന്ദീപ് യൂണിവേഴ്സിറ്റി, മധുബനി
ഛത്തീസ്ഗഡ്
5. ആഞ്ജനേയ യൂണിവേഴ്സിറ്റി, റായ്പൂർ
6. ദേവ് സംസ്കൃതി വിശ്വവിദ്യാലയ (ഡി.എസ്.വി.വി), കുംഹാരി
7. മഹർഷി യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെൻ്റ് ആൻഡ് ടെക്നോളജി, ബിലാസ്പൂർ
ഗോവ
8. ഇന്ത്യ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലീഗൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, സൗത്ത് ഗോവ
ഗുജറാത്ത്
9. ഗാന്ധിനഗർ യൂണിവേഴ്‌സിറ്റി, ഗാന്ധിനഗർ
10. ജെജി യൂണിവേഴ്‌സിറ്റി, ഗാന്ധിനഗർ
11. കെഎൻ യൂണിവേഴ്‌സിറ്റി, ഗുജറാത്ത്
12. എംകെ യൂണിവേഴ്‌സിറ്റി, പടാൻ
13. പ്ലാസ്റ്റിന്യ ഇൻ്റർനാഷണൽ യൂണിവേഴ്‌സിറ്റി, വൽസാദ്
14. സുരേന്ദ്രനഗർ യൂണിവേഴ്‌സിറ്റി, സുരേന്ദ്രനഗർ
15. ടീം ലീസ് സ്‌കിൽസ് യൂണിവേഴ്‌സിറ്റി, വഡോദര
16. ട്രാൻസ്‌സ്റ്റാഡിയ യൂണിവേഴ്‌സിറ്റി, അഹമ്മദാബാദ്
ഹരിയാന
17. എൻ.ഐ.ഐ.എൽ.എം യൂണിവേഴ്സിറ്റി, കൈതാൽ
ഝാർഖണ്ഡ്
18. അമിറ്റി യൂണിവേഴ്സിറ്റി, റാഞ്ചി
19. എ.ഐ.എസ്.ഇ.സി.ടി യൂണിവേഴ്സിറ്റി, ഹസാരിബാഗ്
20. ക്യാപിറ്റൽ യൂണിവേഴ്സിറ്റി, കോഡെർമ
21. സായ് നാഥ് യൂണിവേഴ്സിറ്റി, റാഞ്ചി
കർണാടക
22. ശ്രീ ജഗദ്ഗുരു മുരുകരാജേന്ദ്ര യൂണിവേഴ്സിറ്റി, കർണാടക
മധ്യപ്രദേശ്
23. അസിം പ്രേംജി യൂണിവേഴ്സിറ്റി, ഭോപ്പാൽ
24. ആര്യവർത്ത് യൂണിവേഴ്സിറ്റി, സെഹോർ
25. ഡോ. പ്രീതി ഗ്ലോബൽ യൂണിവേഴ്സിറ്റി, ശിവപുരി
26. ഗ്യാൻവൂർ യൂണിവേഴ്സിറ്റി, സാഗർ
27.ജെ.എൻ.സി.റ്റി പ്രൊഫഷണൽ യൂണിവേഴ്സിറ്റി
28. വിദ്യാപീത്ത് യൂണിവേഴ്സിറ്റി
29. മഹാകൗശൽ യൂണിവേഴ്സിറ്റി, ജബൽപൂർ
30. മഹർഷി മഹേഷ് യോഗി വേദിക് വിശ്വവിദ്യാലയ, ജബൽപൂർ
31. മൻസറോവർ ഗ്ലോബൽ യൂണിവേഴ്സിറ്റി, സെഹോർ
32. ശുഭം യൂണിവേഴ്സിറ്റി, ഭോപ്പാൽ
മഹാരാഷ്ട്ര
33. അലാർഡ് യൂണിവേഴ്‌സിറ്റി, പൂനെ
34. ഡോ. ഡി.വൈ. പാട്ടീൽ ദൻയാൻ പ്രസേഡ് യൂണിവേഴ്‌സിറ്റി, പൂനെ
മണിപ്പൂർ
35. ഏഷ്യൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി, ഇംഫാൽ വെസ്റ്റ്
36. ബിർ ടികേന്ദ്രജിത് യൂണിവേഴ്സിറ്റി, ഇംഫാൽ വെസ്റ്റ്
37. മണിപ്പൂർ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി, ഇംഫാൽ
പഞ്ചാബ്
38. അമിറ്റി യൂണിവേഴ്സിറ്റി, മൊഹാലി
രാജസ്ഥാൻ
39. ഒപിജെഎസ് യൂണിവേഴ്സിറ്റി, ചുരു
സിക്കിം
40. മേധാവി സ്കിൽസ് യൂണിവേഴ്സിറ്റി, ഈസ്റ്റ് സിക്കിം
41. സിക്കിം ആൽപൈൻ യൂണിവേഴ്സിറ്റി, സൗത്ത് സിക്കിം
42. സിക്കിം ഗ്ലോബൽ ടെക്നിക്കൽ യൂണിവേഴ്സിറ്റി, നാംചി
43. സിക്കിം ഇന്റർനാഷണൽ യൂണിവേഴ്സിറ്റി, വെസ്റ്റ് സിക്കിം
44. സിക്കിം സ്കിൽ യൂണിവേഴ്സിറ്റി, സൗത്ത് സിക്കിം
ത്രിപുര
45. ടെക്‌നോ ഇന്ത്യ യൂണിവേഴ്‌സിറ്റി, വെസ്റ്റ് ത്രിപുര
ഉത്തർപ്രദേശ്
46. അഗ്രവൻ ഹെറിറ്റേജ് യൂണിവേഴ്‌സിറ്റി, ആഗ്ര
47. എഫ്എസ് യൂണിവേഴ്‌സിറ്റി, ഷിക്ചാബാദ്
48. മേജർ എസ്ഡി സിംഗ് യൂണിവേഴ്‌സിറ്റി, ഫറൂഖാബാദ്
49. മൊണാദ് യൂണിവേഴ്‌സിറ്റി, ഹാപൂർ
ഉത്തരാഖണ്ഡ്
50. മായാ ദേവി യൂണിവേഴ്സിറ്റി, ഡെറാഡൂൺ
51. മൈൻഡ് പവർ യൂണിവേഴ്സിറ്റി, നൈനിറ്റാൾ
52. ശ്രീമതി. മഞ്ജിര ദേവി യൂണിവേഴ്സിറ്റി, ഉത്തരകാശി
53. സൂരജ്മൽ യൂണിവേഴ്സിറ്റി, ഉദംസിംഗ് നഗർ
പശ്ചിമ ബംഗാൾ
54. സ്വാമി വിവേകാനന്ദ യൂണിവേഴ്സിറ്റി, നോർത്ത് 24 പർഗാനാസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

