സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
ബിരുദം; ട്രയല്‍ അലോട്ട്മെന്റ്
സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ജൂണ്‍ 13 വരെ പേര്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം, പരീക്ഷാ ബോര്‍ഡ്, രജിസ്റ്റര്‍ നമ്പര്‍, സംവരണ വിഭാഗം എന്നിവയിലൊഴികെ തിരുത്തല്‍ വരുത്താം.ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും ഫീസ് അടച്ച ശേഷം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും ജൂണ്‍ 13 വരെ അപേക്ഷ നല്‍കാം.കമ്മ്യൂണിറ്റി മെരിറ്റ് ക്വാട്ടയില്‍ അപേക്ഷിച്ചവര്‍ക്ക് ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും പുതിയ അപേക്ഷ നല്‍കുന്നതിനും 13 വരെ അവസരമുണ്ട്. .
പി.ജി, ബിഎഡ് പ്രവേശനം
സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ, ബി.എഡ് പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജൂണ്‍ 17 വരെ നീട്ടി. സാധ്യതാ അലോട്ട്മെന്റ് ജൂണ്‍ 21 നും ഒന്നാം അലോട്ട്മെന്റ് ജൂണ്‍ 24നും പ്രസിദ്ധീകരിക്കും. സ്പോര്‍ട്സ്, കള്‍ച്ചറല്‍, വികലാംഗ ക്വാട്ടകളിലെ താൽക്കാലിക റാങ്ക് ലിസ്റ്റ് ജൂണ്‍ 19 നും അന്തിമ ലിസ്റ്റ് ജൂണ്‍ 21 നും പ്രസിദ്ധീകരിക്കുകയും പ്രവേശനം ജൂണ്‍ 21, 23 തീയതികളില്‍ കോളജുകളില്‍ നടത്തുകയും ചെയ്യും. www.cap.mgu.ac.in രജിസ്റ്റര്‍ ചെയ്യാം.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റര്‍ ബിഎ ആനിമേഷന്‍ ആന്റ് ഗ്രാഫിക് ഡിസൈന്‍, ബിഎ വിഷ്വല്‍ ആര്‍ട്സ്, ബിഎ ആനിമേഷന്‍ ആന്റ് വിഷ്വല്‍ ഇഫ്ക്ട്സ് (സിബിസിഎസ് പുതിയ സ്കീം-2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 12 ന് ആരംഭിക്കും.
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എംഎ, എം.എസ്.സി, എം.കോം, എം.എസ്ഡബ്ല്യൂ, എംഎജെഎംസി, എംറ്റിറ്റിഎം, എംഎച്ച്എം, എംഎഫ്എ (സിഎസ്എസ് 2024 അഡ്മിഷന് റഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മെയ് 2025) പരീക്ഷകള്‍ ജൂണ്‍ 23 മുതല്‍ നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.