Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

പരീക്ഷ ഫലം

കോട്ടയം: ഒന്നുമുതല്‍ നാലുവരെ സെമസ്റ്ററുകള്‍ (പി.ജി.സി.എസ്.എസ്) എം.എസ്‍സി സുവോളജി, കമ്പ്യൂട്ടര്‍ സയന്‍സ് (2012 മുതല്‍ 2014 വരെ അഡ്മിഷനുകള്‍ അവസാന സ്പെഷല്‍ മെഴ്സി ചാന്‍സ്) ജനുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ഏപ്രില്‍ നാലുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നാം സെം എം.എ അനിമേഷന്‍, ഗ്രാഫിക് ഡിസൈന്‍, സിനിമ ആന്‍ഡ് ടെലിവിഷന്‍, പ്രിന്‍റ് ആന്‍ഡ് ഇലക്ട്രോണിക് ജേണലിസം (പി.ജി.സി.എസ്.എസ്) (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) ഡിസംബര്‍ 2025 പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നാലുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബി.എ, ബി.ബി.എ (സി.ബി.സി.എസ്.എസ്) (2009 മുതല്‍ 2012 വരെ അഡ്മിഷനുകള്‍ അവസാന സ്പെഷല്‍ മെഴ്സി ചാന്‍സ്/സെമസ്റ്റര്‍ ഇംപ്രൂവെമെന്‍റ്) ഫെബ്രുവരി 2025 പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ഏപ്രില്‍ നാലുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ (പി.ജി.സി.എസ്.എസ്) എം.എസ്‍സി ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഫാഷന്‍സ് (അവസാന സ്പെഷല്‍ മെഴ്സി ചാന്‍സ്) ജനുവരി 2025 പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ഏപ്രില്‍ നാലുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍, എംഎസ്.സി അപ്ലൈഡ് ഇലക്ട്രോണിക്സ്, (പി.ജി.സി.എസ്.എസ്) (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ഏപ്രില്‍ രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഏഴാം സെമസ്റ്റര്‍ ബി.എച്ച്.എം (പുതിയ സ്കീം 2022 അഡ്മിഷന്‍ റഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) സെപ്റ്റംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ഏപ്രില്‍ നാലുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ എം.സി.എ (2025 അഡ്മിഷന്‍ റഗുലര്‍, 2022 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ഏപ്രില്‍ 20 മുതല്‍ നടക്കും. മാര്‍ച്ച് 26 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി മാര്‍ച്ച് 27 വരെയും സൂപ്പര്‍ ഫൈനോടുകൂടി മാര്‍ച്ച് 28 വരെയും അപേക്ഷ സ്വീകരിക്കും.

രണ്ടാം സെമസ്റ്റര്‍ എം.എഡ് (2025 അഡ്മിഷന്‍ റഗുലര്‍, 2022 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ഏപ്രില്‍ 20 മുതല്‍ നടക്കും. മാര്‍ച്ച് 26 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി മാര്‍ച്ച് 27 വരെയും സൂപ്പര്‍ ഫൈനോടുകൂടി മാര്‍ച്ച് 28 വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷ തീയതി

ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക് (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ ഏപ്രില്‍ 27 മുതല്‍ നടക്കും. പി.ജി, എം.ടെക്, എം.ബി.എ, ബി.ബി.എ എല്‍.എല്‍.ബി പ്രോഗ്രാമുകള്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും ഇന്‍റര്‍സ്കൂള്‍ സെന്‍ററുകളിലും 2026-27 അധ്യയന വര്‍ഷത്തേക്കുള്ള പി.ജി, എം.ടെക്, എം.ബി.എ, ബി.ബി.എ എല്‍.എല്‍.ബി, പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (സി.എ.ടി.എം.ജി.യു 2026) മുഖേനയാണ് പ്രവേശനം. വിശദ വിവരങ്ങള്‍ക്ക് www.cat.mgu.ac.in, cat@mgu.ac.in, 0481 2733595.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - university announcements
Next Story