സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
രേഖ ഹാജരാക്കണം
മഹാത്മാ ഗാന്ധി സർവകലാശാലയിൽ 2025-2026ലെ ഡി.എൽ.എൽ.ഇ എക്സിക്യൂട്ടിവ് പ്രോഗ്രാമുകളിൽ യു.ജി, പി.ജി പ്രവേശനത്തിന് അപേക്ഷിച്ച ശേഷം, യോഗ്യത രേഖകളും അപേക്ഷയുടെ പകര്‍പ്പും ഡി.എല്‍.എല്‍.ഇ എക്സാം തപാല്‍ സെക്ഷന്‍, പുതിയ പരീക്ഷ ഭവൻ (റൂം നമ്പര്‍ 512) സമര്‍പ്പിക്കാത്തവർ മാര്‍ച്ച് 20നകം അവ നേരിട്ട് ഹാജരാക്കണം. തപാലില്‍ അയക്കുന്നവര്‍ 75 രൂപയുടെ സ്വന്തം വിലാസം എഴുതിയ കവര്‍ ഒപ്പം നല്‍കേണ്ടതാണ്. ഫോണ്‍: 0481-2733205,0481-2733624.
പരീക്ഷക്ക് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എം.സി.എ (2024 അഡ്മിഷന് റഗുലര്‍, 2022, 2023 അഡ്മിഷൻ സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്) പരീക്ഷയുടെ പ്രോജക്ട് ഇവാല്വേഷന്‍, വൈവ വോസി പരീക്ഷകള്‍ക്ക് മാര്‍ച്ച് 12 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി മാര്‍ച്ച് 16 വരെയും സൂപ്പര്‍ ഫൈനോടെ 18 വരെയും അപേക്ഷ സ്വീകരിക്കും.
നാലാം സെമസ്റ്റര്‍ ഐ.എം.സി.എ (2024 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷൻ സപ്ലിമെന്ററി, 2018 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2017 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്) നാലാം സെമസ്റ്റര്‍ ഡി.ഡി.എം.സി.എ (2016 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് മാര്‍ച്ച് 16 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി മാര്‍ച്ച് 17 വരെയും സൂപ്പര്‍ ഫൈനോടെ മാര്‍ച്ച് 18 വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റര്‍ എം.എ, എം.എസ്സി, എം.കോം, എം.എസ്.ഡബ്ല്യു, എം.എ.ജെ.എം.സി.എ, എം.ടി.ടി.എം, എം.എച്ച്.എം (സി.എസ്.എസ്) എം.എൽ.ഐ.എസ്സി, എം.എഫ്.എ (തോറ്റവര്‍ക്കായുള്ള സ്പെഷല്‍ റീഅപ്പിയറന്‍സ് 2024 അഡ്മിഷന്) മാര്‍ച്ച് 2026 പരീക്ഷകള്‍ക്ക് മാര്‍ച്ച് 16 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി മാര്‍ച്ച് 17 വരെയും സൂപ്പര്‍ ഫൈനോടെ 18 വരെയും അപേക്ഷ സ്വീകരിക്കും.
രണ്ടാം സെമസ്റ്റര്‍ യു.ജി, ബി.വോക്, ബി.ബി.എ, ബി.സി.എ (ഓണേഴ്സ്) (2025 അഡ്മിഷന് റഗുലര്‍) പരീക്ഷകള്‍ക്ക് മാര്‍ച്ച് 11വരെ അപേക്ഷിക്കാം. ഫൈനോടുകൂടി മാര്‍ച്ച് 12 വരെയും സൂപ്പര്‍ ഫൈനോടെ 13 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷ തീയതി
ഒമ്പതാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ, ബി.ബി.എ, ബി.കോം എൽഎല്‍.ബി (2021 അഡ്മിഷന് റഗുലര്‍, 2017 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2016 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2015 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2014 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ്) പരീക്ഷ മാര്‍ച്ച് 18 മുതല്‍ നടക്കും.
പരീക്ഷഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ്സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ചര്‍ (പി.ജി.സി.എസ്.എസ്) (2025 അഡ്മിഷന് റഗുലര്‍, 2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2024 വരെ അഡ്മിഷൻ റീഅപ്പിയറന്‍സ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും മാര്‍ച്ച് 24 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

