സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
ബിരുദപ്രവേശനം ലേറ്റ് രജിസ്ട്രേഷൻ 10 വരെ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനത്തിനും ലേറ്റ് രജിസ്ട്രേഷനുമുള്ള സൗകര്യം സെപ്റ്റംബർ 10ന് വൈകീട്ട് നാലു വരെ ലഭ്യമാകും (https://admission.uoc.ac.in/). ലേറ്റ് രജിസ്ട്രേഷനുമുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിലെ സീറ്റുവിവരവും പ്രവേശനസാധ്യതയും പരിശോധിച്ച് ഉറപ്പുവരുത്തണം.
പ്രവേശന തീയതി നീട്ടി
2025-26ലെ കാലിക്കറ്റ് സര്‍വകലാശാല വിവിധ പഠനവകുപ്പുകളിലെ പി.ജി/ഇന്റഗ്രേറ്റഡ് പി.ജി, എൽഎൽ.എം പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം സെപ്റ്റംബർ 15ന് വൈകീട്ട് നാലു വരെയും സര്‍വകലാശാല സെന്റര്‍/അഫിലിയേറ്റഡ് കോളജുകളിലെ എം.എസ്.ഡബ്ല്യു, എം.സി.എ, എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എം.എസ് സി ഹെല്‍ത്ത് ആൻഡ് യോഗ തെറപ്പി, എം.എസ് സി ഫോറന്‍സിക് സയന്‍സ്, എം.എസ് സി ജനറൽ ബയോടെക്നോളജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം സെപ്റ്റംബർ 12ന് വൈകീട്ട് നാലു വരെയും നീട്ടി. ഒഴിവുവിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ (https://admission.uoc.ac.in/) ലഭ്യമാണ്. ഇ-മെയിൽ: cucet@uoc.ac.in, ഫോണ്‍: 0494 2660600, 2407017, 2407016.
എം.എഡ്: 12 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലയുടെ 2025-26 വര്‍ഷത്തെ എം.എഡ് പ്രവേശനത്തിനുള്ള അപേക്ഷ സെപ്റ്റംബർ 12 വൈകീട്ട് നാലു വരെ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷഫീസ്: എസ്.സി/എസ്.ടി 410 രൂപ, മറ്റുള്ളവർ 875 രൂപ. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറല്‍, മാനേജ്മെന്റ്, ഭിന്നശേഷി, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/. ഫോൺ: 0494 2407017, 7016, 2660600.
പിഎച്ച്.ഡി പ്രവേശനം
കാലിക്കറ്റ് സർവകലാശാല ഫിസിക്സ് പഠനവകുപ്പിൽ പ്രഫസർ ഡോ. സി.ഡി. രവികുമാറിനു കീഴിൽ നോൺ എൻട്രൻസ് കാറ്റഗറി പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവാണുള്ളത് (ജെ.ആർ.എഫ് - 01, അഫിലിയേറ്റഡ് കോളജ് അധ്യാപകർ - 02). സെപ്റ്റംബർ 20 വരെ പഠനവകുപ്പിൽ നേരിട്ടോ physics.office@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

