സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പ്രൊവിഷനൽ റാങ്ക് ലിസ്റ്റ്
എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ് (ഇന്റഗ്രേറ്റഡ്) പ്രവേശന (സി.യു-സി.ഇ.ടി. 2025) പരീക്ഷയുടെ പ്രൊവിഷനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുൾപ്പെട്ടവർ കാറ്റഗറി, ജനനത്തീയതി എന്നിവയിൽ തിരുത്തൽ ആവശ്യമെങ്കിൽ ജൂലൈ 10ന് രാവിലെ 10നുമുമ്പ് cucet@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷയുടെ പകർപ്പ്, ആവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതം അറിയിക്കണം. വഫോണ്: 0494 2660600, 2407017.
എം.സി.എ സീറ്റൊഴിവ്
സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സി.സി.എസ്.ഐ.ടി) 2025 വർഷത്തെ എം.സി.എ പ്രോഗ്രാമിന് ഓപൺ/സംവരണ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ പത്തിന് രാവിലെ 10.30ന് സർവകലാശാല കാമ്പസിലെ സി.സി.എസ്.ഐ.ടിയിൽ ഹാജരാകണം. ഫോൺ: 8848442576, 8891301007.
ഗ്രാജ്വേഷൻ സെറിമണി: ആദ്യ ചടങ്ങ് 29ന്
അഫിലിയേറ്റഡ് കോളജുകൾ വഴിയും വിദൂര വിഭാഗം മുഖേനയും 2025 വർഷം ബിരുദ പ്രോഗ്രാം (യു.ജി) വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള ‘ഗ്രാജ്വേഷൻ സെറിമണി’ വിവിധ കേന്ദ്രങ്ങളിലായി ജൂലൈ 29ന് തുടങ്ങും. വയനാട് - ജൂലൈ 29 - എൻ.എം.എസ്.എം ഗവ. കോളജ് കൽപറ്റ. കോഴിക്കോട് - ജൂലൈ 30 - ഫാറൂഖ് കോളജ്. മലപ്പുറം - ആഗസ്റ്റ് ആറ് - എം.ഇ.എസ് കോളജ് പൊന്നാനി. പാലക്കാട് - ആഗസ്റ്റ് ഏഴ് - അഹല്യ കോളജ് (സ്കൂൾ ഓഫ് കോമേഴ്സ് ആൻഡ് മാത്തമാറ്റിക്സ്) പാലക്കാട്. തൃശൂർ - ആഗസ്റ്റ് 12 - വിമല കോളജ് തൃശൂർ. വിദ്യാർഥികൾക്ക് വൈസ് ചാൻസലറിൽനിന്ന് ബിരുദ സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാം. സർട്ടിഫിക്കറ്റ് ഫോൾഡർ, കോൺവൊക്കേഷൻ ഗൗൺ, ക്യാപ്, സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിന്റെ ഫോട്ടോ, ഗ്രൂപ് ഫോട്ടോ തുടങ്ങിയവ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

