സർവകലാശാല വാർത്തകൾ
text_fieldsയു.ജി, പി.ജി, ബി.എഡ് മൂന്നാം ഫൈനല്‍ അലോട്ട്മെന്റ്
കോട്ടയം: ബിരുദ, ബിരുദാനന്തര ബിരുദ, ബി.എഡ് ഏകജാലക അഡ്മിഷനുകളുടെ മൂന്നാം ഫൈനല്‍ അലോട്മെന്റിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്/ഓപ്ഷന് രജിസ്ട്രേഷന് ആഗസ്റ്റ് 30 വൈകീട്ട് നാലുവരെ ലഭ്യമാകും. ഇതുവരെ അഡ്മിഷന് നേടാത്തവര്‍ക്ക് പങ്കെടുക്കാം.
ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകൾ
ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് നടത്തുന്ന പാലിയേറ്റിവ് പരിചരണം, കൗണ്‍സലിങ് ആന്‍ഡ് സൈക്കോതെറാപ്പി എന്നീ ആറുമാസ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രീ-ഡിഗ്രി/പ്ലസ് ടു ആണ് യോഗ്യത. പ്രായപരിധിയില്ല. ഫോണ്‍: 8547165178.
മറവിരോഗി പരിചരണ/കൗണ്‍സലിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്കും അഡ്മിഷന് നടക്കുന്നു. ഫോണ്‍: 9447226779.
തീയതി നീട്ടി
ജൂലൈ 31 മുതല്‍ ആഗസ്റ്റ് 14 വരെ തീയതികളില്‍ നല്‍കേണ്ടിയിരുന്ന റീവാല്യുവേഷന്/സ്ക്രൂട്ടിനി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന വിദ്യാർഥികള്‍ക്ക് ആഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെ അപേക്ഷിക്കാം.
പരീക്ഷാഫലം
ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എ (സി.ബി.സി.എസ്) പ്രൈവറ്റ് രജിസ്ട്രേഷന് (2012 അഡ്മിഷന് അവസാന സ്പെഷല്‍ മെഴ്സി ചാന്‍സ്, 2013-2016 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) ഏപ്രില്‍ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
മൂന്നും നാലും സെമസ്റ്റര്‍ എം.എ ഇകണോമിക്സ് പ്രൈവറ്റ് രജിസ്ട്രേഷന് (2018 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2016 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ്, 2014 അഡ്മിഷന് അവസാന സ്പെഷല്‍ മെഴ്സി ചാന്‍സ്) ഏപ്രില്‍ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
എം.എ പൊളിറ്റിക്സ് അവസാന സ്പെഷല്‍ മെഴ്സി ചാന്‍സ് റഗുലര്‍ സ്റ്റഡി (2004-2011, 2001-2003 അഡ്മിഷന്) (സെമസ്റ്റര്‍) പ്രൈവറ്റ് സ്റ്റഡി (2004-2013, 2002-2003 അഡ്മിഷന്) ജനുവരി 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ കേന്ദ്രം
സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന അഞ്ചും ആറും സെമസ്റ്റര്‍ ബി.എ, ബികോം (സി.ബി.സി.എസ്) പ്രൈവറ്റ് രജിസ്ട്രേഷന് (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍) ജൂണ്‍ 2026 പരീക്ഷകള്‍ക്കുള്ള കേന്ദ്രങ്ങള്‍ അനുവദിച്ചു. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍. വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളില്‍നിന്ന് ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെതന്നെ പരീക്ഷ എഴുതണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

